ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളില്‍; 'നാലാം മുറ' ഡിസംബര്‍ 23-ന്

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന നാലാം മുറയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 23 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ലക്കി സ്റ്റാര്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ദീപു അന്തിക്കാട് ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്.

സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകനാഥന്‍ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍.

യുഎഫ്‌ഐ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കിഷോര്‍ വാരിയത്ത് യു എസ് എ, ലക്ഷ്മികാന്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് പിള്ള, സെലിബ്രാന്‍ഡ്‌സിന്റെ ബാനറില്‍ ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമ നിര്‍മിക്കുന്നത്.

എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. വാര്‍ത്താപ്രചരണം- ജിനു അനില്‍കുമാര്‍.