മോഹന്‍ലാല്‍ സംവിധായകനാകുന്നു; ബറോസിന്റെ ടൈറ്റില്‍ കാര്‍ഡ് എത്തി

മോഹന്‍ലാല്‍ സംവിധായകനാകുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 21 ആണ് ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ കാര്‍ഡ് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ത്രീഡി ചിത്രമാണിത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ഇന്ത്യന്‍ സിനിമയിലെ ആദ്യ ത്രീഡി ചിത്രവും പടയോട്ടം എന്ന ആദ്യ 70 എം എം ചിത്രവും ഒരുക്കിയ ഇതിഹാസ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

കെ യു മോഹനന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇന്ത്യയുടെ നിധി എന്ന് എ ആര്‍ റഹമാന്‍ വരെ വിശേഷിപ്പിച്ച അത്ഭുത പ്രതിഭ ആയ ലിഡിയന്‍ നാദസ്വരം ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more

ബറോസ് തുടങ്ങിയാല്‍ അതിന്റെ റിലീസ് വരെ മോഹന്‍ലാല്‍ മറ്റു ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കില്ല എന്നാണ് സൂചന. നവോദയ ജിജോ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും. മോഹന്‍ലാല്‍ തന്നെയാണു ചിത്രത്തില്‍ ബറോസിന്റെ വേഷത്തിലുമെത്തുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാവ്. വിദേശതാരങ്ങള്‍ നിറഞ്ഞ ബറോസ് എന്ന സിനിമയില്‍ ബോളിവുഡ് താരങ്ങളുമുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവയിലും പോര്‍ച്ചുഗല്‍ പോലുള്ള വിദേശ ലൊക്കേഷനുകളിലും ഷൂട്ടിങ്ങുണ്ടാവും.