ലെഫ്റ്റനന്റ് ജനറല്‍ ആയി ടൊവിനോ, ബാബു ആയി ഷെയ്ന്‍, മലയില്‍ കുടുങ്ങിയ നായികയാകാന്‍ റെഡിയെന്ന് അന്നയും; എയറിലായി താരങ്ങള്‍!

പാലക്കാട് മലമ്പുഴയിലെ ചെറാട് മലമുകളില്‍ കുടുങ്ങിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യന്‍ സൈന്യത്തിന് ആശംസകള്‍ നേരുകയാണ് കേരളം. അവശ നിലയിലായ ബാബുവിനെ മലയുടെ മുകളില്‍ നിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്യുകയായിരുന്നു.

മല മുകളില്‍ നിന്നും ബാബു രക്ഷപ്പെട്ടതോടെ വെട്ടിലായിരിക്കുന്നത് സംവിധായകരും സിനിമാ താരങ്ങളുമാണ്. ബാബുവിന്റെ ജീവിതം സിനിമയാക്കുമ്പോള്‍ ആരാണ് നായകന്‍, നായിക, സംവിധായകന്‍ എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ലെഫ്റ്റനന്റ് ജനറല്‍ ആയി ടൊവിനോ തോമസും ബാബു ആയി ഷെയ്‌നും എത്തുമ്പോള്‍ എന്ന് പറഞ്ഞാണ് ഒരു ട്രോള്‍. സിനിമയ്ക്ക് പേര് ബാബു 45 വേണോ അതോ 45 ബാബു എന്നാക്കണോ എന്നാണ് ഒരു ട്രോളില്‍ പറയുന്നത്. ഒമര്‍ ലുലു സിനിമ ഒരുക്കുകയാണെങ്കില്‍ ബാബു മല ഇറങ്ങിയ ശേഷം ഗോവയില്‍ പോകുമായിരിക്കും എന്നും ട്രോളന്‍മാര്‍ പറയുന്നു.

മലയില്‍ കുടുങ്ങിയ നായിക ഞാന്‍ റെഡി എന്ന് പറയുന്ന അന്ന ബെന്നിനെയും ട്രോളുകളില്‍ കാണാം. അതേസമയം, ബാബു കഞ്ചിക്കോട്ടെ ബെമല്‍ ഗ്രൗണ്ടില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആംബുലന്‍സില്‍ ജില്ല ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

45 മണിക്കൂറോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങി കിടന്നത്. കരസേനയും എന്‍ഡിആര്‍എഫും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാവിലെ 9.30 ഓടെ ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമാണ് റോപ്പ് ഉപയോഗിച്ച് മലമുകളിലേക്ക് എത്തിച്ചത്.

May be a meme of 3 people and text

40 മിനിറ്റോളം എടുത്താണ് മുകളിലെത്തിയത്. ഇതിന് പിന്നാലെ ബാബു രക്ഷാപ്രവര്‍ത്തകര്‍ക്കും, സൈന്യത്തിനും നന്ദി അറിയിക്കുന്നതും, ചുംബിച്ച് സ്നേഹം പ്രകടിപ്പിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തിങ്കളാഴ്ചയാണ് മലമ്പുഴ ചെറാട് സ്വദേശിയായ ബാബു കാല്‍ വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയത്.

May be a meme of 2 people, beard and text that says "ബാബുവിൻ്റെ ജീവിതം സിനിമയാക്കുന്നത് പരിഗണനയിൽ.. 正 CHU മലയിറങ്ങിയ ശേഷം ഗോവക്ക് പോകുമായിരിക്കും"

ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

ബാബു തന്നെയാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. തുടര്‍ന്ന് സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തിയത്.