പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് 'കടയ്ക്കല്‍ ചന്ദ്രന്‍ വിശറി'; സഹായവുമായി മമ്മൂട്ടി ഫാന്‍സ്

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയവര്‍ക്ക് ആശ്വാസമായി കടയ്ക്കല്‍ ചന്ദ്രന്‍ വിശറികള്‍. കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്ന “വണ്‍”എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമാണ് മമ്മൂട്ടി ഫാന്‍സ് വിശറികളുമായി നിരത്തിലിറങ്ങിയത്. പൊരിവെയിലില്‍ വലഞ്ഞ് വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതായിരുന്നു മമ്മൂട്ടി ആരാധകരുടെ സഹായം.

സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജ് ,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടിക്കിളി പ്രസാദ്, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഇചായീസ് പ്രൊഡക്ഷന്‍സ് ആണ്. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകന്‍. ഏപ്രില്‍ ആദ്യവാരം ചിത്രം തിയേറ്ററുകളിലെത്തും.