'ഈ നോട്ടീസടി ഒഴിവാക്കി കൂടെ'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി ആഷിഖ് അബു, പോസ്റ്റിന് വിമര്‍ശനങ്ങള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി സംവിധായകന്‍ ആഷിഖ് അബു. സംഭാവന നല്‍കിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ആഷിഖ് അബു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സംവിധാകനെ അഭിനന്ദിച്ച് പലരും എത്തുമ്പോള്‍ പോസ്റ്റിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നു.

ചെയ്തു കാണിച്ചാല്‍ പോരെ ഈ നോട്ടീസടി ഒഴിവാക്കി… ഇനിയീ ടൈപ്പ് ജാഡകളെ മുട്ടി നടക്കാന്‍ മേലാതാവും, കരുണ” പോലെ ഒരു ഷോ നടത്തിക്കൂടെ അബൂക്കാ..കൊറോണയൊക്കെ അല്ലേ സിനിമയൊക്കെ കുറവല്ലേ, ഗാനമേള നടത്തിയതിന്റെ നീക്കിയിരുപ്പാണോ, ഇനി ഇതും പറഞ്ഞു പിരിക്കാന്‍ നോക്കരുത്.. പ്ലീസ്.. അന്ന് പരിപാടി നടത്തി അടിച്ചു മാറ്റിയ ക്ഷീണം മാറിയില്ല എന്നിങ്ങനെയാണ് പോസ്റ്റിന് ലഭിക്കുന്ന ചില കമന്റുകള്‍.

സംവിധായകന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കിനെയും ചിലര്‍ കമന്റുകളിലുടെ അധിക്ഷേപിക്കുന്നുണ്ട്. പണ്ട് മാണിക്ക് (ഇപ്പോളത്തെ സഖാവ് മാണി സാറിന്) എന്റെ വക 500 പരിപാടി പ്ലാന്‍ ചെയ്ത ഹാഷിഷ് അബു… പൊരിച്ച മത്തി വൈഫിനെ കൂടെ കൂട്ടിക്കോ കാശ് പിരിച്ചു എങ്ങനെ പുട്ട് അടിക്കാം എന്ന് പറഞ്ഞു തരും എന്നാണ് ചില കമന്റുകള്‍.

അതേസമയം, സംഗീത സംവിധായകന്‍ ഗോപി സുന്ദറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇത് ഷോ ഓഫ് അല്ലെന്നും അര്‍ഹതയുള്ളവര്‍ക്ക് സഹായം നല്‍കുന്നത് ഒരു പ്രചോദനമാകട്ടെ എന്നുമാണ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.