വിനായകന് മീ ടുവിനെ കുറിച്ച് അറിവില്ലായ്മയല്ല, അയാളതിനെ ഭയപ്പെടുന്നുണ്ട്: അരുണ്‍ കുമാര്‍

വിനായകന്റെ സ്ത്രീവിരുദ്ധമായ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. വിനായകന് മീ ടു വിന്റെ ക്യാമ്പെയ്ന്‍ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാള്‍ അതിനെ ഭയപ്പെടുന്നുണ്ട് എന്നാണ് പത്രസമ്മേളനത്തില്‍ നിന്നും മനസിലായതെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ്

തുല്യതയില്ലാത്ത രണ്ടു പേരില്‍ കൂടുതല്‍ പ്രിവില്ലേജുള്ള, ഒരു പക്ഷേ നിഷേധിച്ചാല്‍ പ്രൊഫഷണണന്‍ ഉയര്‍ച്ചയ്ക്കുള്ള അവസരമോ അക്കാദമിക് പിന്തുണയോ നഷ്ടപ്പെടുത്തുമെന്ന ഭയത്താല്‍ കണ്‍സന്റ് നിര്‍മ്മിക്കുന്നവര്‍ക്ക് എതിരേയാണ് മീറ്റു.വിനായകന് മീ റ്റു വിന്റെ കാമ്പയിന്‍ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാള്‍ അതിനെ ഭയപ്പെടുന്നുണ്ട് എന്നതാണ് ആ പ്രസ് മീറ്റില്‍ നിന്ന് മനസ്സിലായത്.

ഒരു സ്ത്രീയെ ആവര്‍ത്തിച്ച് ലൈംഗിക വസ്തു വല്‍ക്കരിക്കുന്ന ചോദ്യമാണ് വിനായകന്റെ സെക്‌സിന് താത്പര്യമുണ്ടോ എന്നത്. അതും പ്രസ് മീറ്റില്‍ തന്റെ തൊഴിലെടുക്കാന്‍ എത്തിയ വനിതാ ജേര്‍ണലിസ്റ്റിനെ അവരുടെ അനുവാദമില്ലാതെ ഹൈ പോതിറ്റിക്കല്‍ സിറ്റുവേഷനില്‍ പെടുത്തിയ ഉദാഹരിക്കല്‍ അയാളുടെ അടിയുറച്ച ഫാലോസെന്‍ട്രിക്കല്‍ നിലപാടാണ്.

Read more

കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം. നവ്യ നായരും സംവിധായകന്‍ വി.കെ. പ്രകാശും പങ്കെടുത്ത പ്രെസ് മീറ്റില്‍ ഇരുവരുടെയും നിശബ്ദതക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മീ ടൂവിനെ കുറിച്ചും തന്റെ സെക്സ് ലൈഫിനെ കുറിച്ചുമൊക്കെയായിരുന്നു വിനായകന്‍ പറഞ്ഞത്.