'ഹൃദയ'ത്തിന് ശേഷം 'മെയ്ഡ് ഇന്‍ കാരവാന്‍'; അന്നു ആന്റണി ചിത്രത്തിലെ വീഡിയോ സോംഗ്

അന്നു ആന്റണി നായികയാവുന്ന ‘മെയ്ഡ് ഇന്‍ കാരവാന്‍’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ‘നീല നീല’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ.എസ് ഹരിശങ്കറാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം ചെയ്തിരിക്കുന്നത് വിനു തോമസാണ്.

പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്ന സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍ അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളാണ്. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന ചിത്രം ജോമി കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്.

പ്രിജില്‍, ആന്‍സണ്‍ പോള്‍, മിഥുന്‍ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, ജെന്നിഫര്‍, നസ്സഹ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവര്‍ക്ക് പുറമേ മലയാളത്തിലെ ഒരുപിടി താരങ്ങളും ചിത്രത്തില്‍ വേഷമിടും.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം ബാദുഷയാണ് മെയ്ഡ് ഇന്‍ കാരവാന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഷിജു എം ഭാസ്‌ക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പി.ആര്‍.ഓ-പി.ശിവപ്രസാദ്. വിനീത് ശ്രീനിവാസന്റെ ഹൃദയം ആണ് അന്നുവിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

Read more