മണമില്ലാത്തത് ഒഴിച്ചാല്‍ മറ്റെല്ലാ ലക്ഷണങ്ങളും ഉണ്ട്; കോവിഡ് പോസിറ്റീവാണെന്ന് അന്ന ബെന്‍

അന്ന ബെന്നിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മണമില്ലാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷങ്ങളും ഉണ്ടെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് രോഗം പരിശോധിക്കാനും താരം ആവശ്യപ്പെട്ടു.

‘കോവിഡ് പോസ്റ്റീവായി. മണം കിട്ടാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷണങ്ങളും ഉണ്ട്. ഇപ്പോള്‍ ഇന്‍ഹോം ക്വാറന്റൈനില്‍ ആണ്. എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി പരിശോധിക്കുക, നിങ്ങള്‍ സുരക്ഷിതരാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’അന്ന ബെന്‍ കുറിച്ചു.

Read more

കഴിഞ്ഞ ദിവസങ്ങളിലായി സുരേഷ് ഗോപിക്കും മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങള്‍ തന്നെ അറിയിക്കുകയായിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ മമ്മൂട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്