കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ അഞ്ചാം പാതിരക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. മലയാള സിനിമയില്‍ നല്ല ത്രില്ലര്‍ ചിത്രങ്ങള്‍ ഉണ്ടാവുന്നില്ലെന്ന പരാതി ഈ ചിത്രം ഡബിള്‍ വോള്‍ട്ടേജില്‍ തന്നെ തീര്‍ത്തിട്ടുണ്ടെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. അജ്ഞാതനായ ഒരു സീരിയല്‍ കില്ലറെ പിന്തുടരുന്ന ക്രിമിനോളജിസ്റ്റായാണ് സിനിമയില്‍ കുഞ്ചാക്കോ ബോബനെത്തുന്നത്.
മിഥുന്‍ മാനുവല്‍ തോമസ് തന്നെ സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രം നിര്‍മ്മിച്ച ആഷിക് ഉസ്മാനാണ് അഞ്ചാം പാതിരയുടെയും നിര്‍മ്മാതാവ്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമിന്റേതാണ്.
ഒരു ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ വേഷമിടുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.
Read more








