അമ്മ ജനറല്‍ ബോഡി 26ന് ; ശ്വേതാമേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ രാജി പ്രധാന ചര്‍ച്ചാവിഷയം

 

താരസംഘടന അമ്മയുടെ ഇരുപത്തിയെട്ടാം ജനറല്‍ബോഡി ഈ മാസം 26ന് നടക്കും. കൊച്ചിയിലെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ചാണ് യോഗം ചേരുന്നത്. പ്രസിഡണ്ട് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ രാവിലെ പത്തുമണിക്ക് യോഗം നടപടികള്‍ ആരംഭിക്കും.

വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് ഐ സി കമ്മിറ്റിയില്‍ നിന്നും ശ്വേതാമേനോന്‍ ഉള്‍പ്പെടെയുള്ളവരെ രാജിയാണ് പ്രധാന ചര്‍ച്ചാവിഷയമാകുന്നത്..നിലവില്‍ ഐസി കമ്മിറ്റിയുടെ പ്രവര്‍ത്തനം ഇല്ലാത്ത സാഹചര്യമാണുള്ളത്.

എന്നാല്‍ ഇതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല.

ഇതോടൊപ്പം തന്നെ വൈസ് പ്രസിഡണ്ട് മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശവും ഈ യോഗത്തില്‍ ചര്‍ച്ചയാകും ഇതുകൂടാതെ താര സംഘടനയില്‍ നിന്നും രാജി വെച്ച ഹരീഷ് പേരടിയുടെ നിലപാടും സംഘടന പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട് .