ഞാന്‍ ശരീരം നല്ല രീതിയില്‍ പരിപാലിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത്: അലന്‍സിയര്‍

ശരീരം നന്നായി കാത്ത് സൂക്ഷിക്കാന്‍ കഴിയാത്തത് കൊണ്ടാണ് തനിക്ക് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നതെന്ന് നടന്‍ അലന്‍സിയര്‍. താന്‍ മമ്മൂട്ടിയെക്കാള്‍ ഒത്തിരി പ്രായം കുറഞ്ഞ വ്യക്തിയാണെന്നും, അദ്ദേഹം എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു ആക്ടറിന്റെ മീഡിയം അദ്ദേഹത്തിന്റെ ശരീരമാണ്. രണ്ട് സിനിമകളിലാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിച്ചത്. മമ്മൂട്ടിക്ക് നല്ല രീതിയില്‍ തന്റെ ശരീരം കാത്ത് സൂക്ഷിക്കാന്‍ അറിയാം. തനിക്കും അറിയാം എന്നാല്‍ ഇപ്പോള്‍ താന്‍ ഒന്നും ശ്രദ്ധിക്കാറില്ല.

തന്റെ ബോഡി നല്ല രീതിയില്‍ കാത്ത് സൂക്ഷിക്കാത്തത് കൊണ്ടാണ് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കേണ്ടി വന്നത് . പക്ഷേ അത്രയും പ്രായമുളള ഒരാളായി അഭിനയിക്കണമെങ്കില്‍ അങ്ങനെയുള്ള ഒരു ബോഡിയും തനിക്ക് വേണം. സ്വന്തം ശരീരത്തെ ഒരു നടനെന്ന രീതിയില്‍ സൂക്ഷിക്കുകയും മറ്റൊന്ന് അവനവന്റെ ജീവിതം പോലെ ആയിക്കോട്ടെയെന്ന് വേര്‍തിരിക്കുകയും ചെയ്യുകയാണ്. പണ്ട് ശരീരം സൂക്ഷിച്ചിട്ടുണ്ട്’.

അപ്പന്‍ ആണ് അലന്‍സിയറുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അലന്‍സിയറിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ട ചിത്രമായിരുന്നു അപ്പന്‍. സണ്ണി വെയ്ന്‍ നായകനായ ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Read more

ക്രൂരതയുടെ ആള്‍രൂപമായ ഇട്ടിയായുള്ള അലന്‍സിയറുടെ പ്രകടനം വലിയ കയ്യടി നേടിയിരുന്നു. അതേസമയം ഉള്ളൊഴുക്ക് ആണ് അലന്‍സിയറുടെ പുതിയ സിനിമ. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയ നടനാണ് അദ്ദേഹം.