മമ്മൂട്ടിയുടെ ഇന്‍ട്രൊ സീന്‍ ഹംഗറിയില്‍; യൂറോപ്പില്‍ 'ഏജന്റ്' ചിത്രീകരണം

‘ഏജന്റ്’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹംഗറിയില്‍ എത്തി മമ്മൂട്ടി. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും മമ്മൂട്ടിയുടെ ഇന്‍ട്രൊ സീനും ഇവിടെയാണ് ചിത്രീകരിക്കുക. അഞ്ചു ദിവസമാണ് ഹംഗറിയില്‍ മമ്മൂട്ടിയുടെ ഷൂട്ട്. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്ക്കു ശേഷം മെഗാസ്റ്റാര്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അഖില്‍ അക്കിനേനിക്കും മമ്മൂട്ടിക്കും തുല്യപ്രാധാന്യമുള്ള വേഷമാണ്. നവംബര്‍ രണ്ട് വരെയാണ് യൂറോപ്പില്‍ ചിത്രീകരണം.

agent-movie

സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. റെക്കോര്‍ഡ് പ്രതിഫലമാണ് മമ്മൂട്ടി ഈ സിനിമയ്ക്ക് വാങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവടങ്ങളിലാകും ഇന്ത്യയിലെ ചിത്രീകരണം.

May be an image of 3 people, beard, people standing and indoor

സാക്ഷി വിദ്യയാണ് നായിക. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം. ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍. എഡിറ്റിംഗ് നവീന്‍ നൂലി.