മമ്മൂട്ടി വില്ലന്‍? ഏജന്റിലെ ക്യാരക്ടര്‍ പോസ്റ്റര്‍

തെലുഗ് യുവ നടന്‍ അഖില്‍ അക്കിനേനിയും മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഏജന്റ്’. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ഒരേസമയം റിലീസ് ചെയ്യും.

പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. എകെ എന്റര്‍ടെന്‍മെന്റ്സിന്റെയും സുരേന്ദര്‍ 2 സിനിമയുടെയും ബാനറില്‍ രാമബ്രഹ്‌മം സുങ്കരയാണ് സിനിമ നിര്‍മ്മിക്കുന്നത്. വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കുന്നത്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. റിലീസായി മണിക്കൂറുകള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വൈറലായിരിക്കുകയാണ്.

ചിത്രത്തിന്റെ ടീസര്‍ ജൂലൈ 15ന് പുറത്തുവിടുമെന്ന അറിയിപ്പും പോസ്റ്ററില്‍ ഉണ്ട്. ഹോളിവുഡ് ത്രില്ലര്‍ ‘ബോണ്‍’ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’. നവാഗതയായ സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. റസൂല്‍ എല്ലൂര്‍ ആണ് ക്യാമറ ്.