മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; നിര്‍മ്മാതാവിന് എതിരെ പരാതിയുമായി നടി

നിര്‍മ്മാതാവിനെതിരെ പാരതിയുമായി ബംഗാളി നടി സ്വസ്തിക മുഖര്‍ജി. ‘ഷിബ്പൂര്‍’ എന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാവിനും കൂട്ടാളികള്‍ക്കും എതിരെയാണ് ഭീഷണി സന്ദേശങ്ങള്‍ അയച്ചതിന് നടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ലൈംഗികമായി വഴങ്ങാന്‍ ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തുന്ന മെയിലുകള്‍ തനിക്ക് അയച്ചു എന്നാണ് നടിയുടെ പരാതി. തങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ‘നഗ്‌നചിത്രങ്ങള്‍’ അശ്ലീല വെബ്സൈറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് നടി പരാതിയില്‍ പറയുന്നത്.

കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്റ്റേഷനിലാണ് സ്വസ്തിക മുഖര്‍ജി പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി പ്രൊഡക്ഷന്‍ ഹൗസിന്റെ പങ്കാളികളിലൊരാള്‍ തന്നെയും തന്റെ മാനേജരെയും ഭീഷണിപ്പെടുത്തുകയാണ്.

ചിത്രത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ആരോപിച്ച് ഇവര്‍ നിരന്തരം വ്യാജ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ സിനിമയുടെ പ്രമോഷനുകളില്‍ പങ്കെടുക്കണം എന്ന് കരാറില്‍ ഇല്ല. അതിന് വേണ്ട പ്രതിഫലവും തരുന്നില്ല എന്നാണ് നടി പറയുന്നത്.

Read more

നിര്‍മ്മാതാവ് തന്റെ കൂട്ടാളികള്‍, സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ എന്നിവരുമായി നടിയുടെ ഇമെയില്‍ ഐഡി പങ്കുവച്ചു. അവര്‍ വഴി നഗ്‌ന ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിക്കും, പോണ്‍ സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യും, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യും എന്നൊക്കെയാണ് ഭീഷണികള്‍ എന്നും നടി വ്യക്തമാക്കി.