'ചെറുപ്പത്തിലായിരുന്നു എനിക്ക് കൂടുതല്‍ പ്രായം തോന്നിച്ചത്, നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നുണ്ടോ?'

മലയാള സിനിമയില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയായ താരമാണ് ലെന. താരം പങ്കുവെച്ച ഒരു പഴയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “”ചെറുപ്പത്തിലാണ് എനിക്ക് കൂടുതല്‍ പ്രായമുള്ളതായി തോന്നുന്നത്. ആര്‍ക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ?”” എന്നാണ് ചിത്രം പങ്കുവെച്ച് ലെന ചോദിക്കുന്നത്.

ലെനയുടെ മേക്കോവര്‍ ചിത്രങ്ങള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2018 മുതല്‍ 2020 വരെ താന്‍ പരീക്ഷിച്ച വ്യത്യസ്ത മേക്കോവറുകളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

https://www.instagram.com/p/CFghvFfBmRI/?utm_source=ig_embed

1998-ല്‍ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ട്രാഫിക് എന്ന ചിത്രമാണ് ലെനയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. സ്പിരിറ്റ്, എന്ന് നിന്റെ മൊയ്തീന്‍, സ്‌നേഹവീട് തുടങ്ങിയ ചിത്രങ്ങളിലും ലെന ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ 21 ആണ് ലെനയുടെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വ്യത്യസ്ത ഗെറ്റപ്പിലാണ് ലെന ഈ ചിത്രത്തില്‍ വേഷമിടുന്നത്. ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.