നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍

ബോളിവുഡ് നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് താരം.

ഈയടുത്ത് പത്മഭൂഷണ്‍ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തിക്ക് ലഭിച്ചിരുന്നു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം ‘കാബൂളിവാല’യിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്. ടെലിവിഷന്‍ പ്രോഗ്രാമുകളില്‍ ജഡ്ജ് ആയും താരം എത്താറുണ്ട്.