ബോഡി ബിൽഡർ മേക്കോവറിൽ ഞെട്ടിക്കാൻ ഇന്ദ്രൻസ്; 'ഗില' വരുന്നു, അമ്പരന്ന് ആരാധകർ

കോസ്റ്റ്യും ഡിസൈനറായി എത്തി ഹാസ്യ വേഷങ്ങളിലൂടെ തുടങ്ങി പിന്നീട് സഹനടനായി സ്വഭാവ നടനായി നായകനായി മാറി ഇന്ദ്രൻസ്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും “ആളൊരുക്കം” എന്ന സിനിമയിലൂടെ അദ്ദേഹം നേടുകയുണ്ടായി.

ഇപ്പോഴിതാ കരിയറിലെ ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷത്തിൽ അദ്ദേഹം എത്താനായി ഒരുങ്ങുകയാണ്.

Read more

റൂട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. മനു കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന “ഗില” എന്ന സിനിമയിൽ ബോഡി ബിൽഡറുടെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്. അദ്ദേഹത്തിന്‍റെ മേക്കോവർ ചിത്രങ്ങള്‍ ഇതിനകം സോഷ്യൽമീഡിയയിൽ വൈറലാണ്. പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിനായി ഒരുങ്ങുയാണ്. സമൂഹമാധ്യമങ്ങള്‍ യുവതലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം.