നടന്‍ ആന്‍സന്‍ പോള്‍ വിവാഹിതനായി. തൃപ്പൂണിത്തുറ രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് നടന്ന ലളിതമായ ചടങ്ങില്‍ കുടുംബാംഗങ്ങളും വളരെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസവും ലളിതമായി ആഘോഷിച്ചതില്‍ നടനെ പ്രശംസിച്ച് നിരവധിപ്പേരാണ് എത്തുന്നത്.
ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ആന്‍സണ്‍ വേഷം കൈകാര്യം ചെയ്തിരുന്നു. 2013ല്‍ കെക്യു എന്ന മലയാള സിനിമയില്‍ നായകനായിക്കൊണ്ടാണ് ആന്‍സണ്‍ സിനിമാഭിനയരംഗത്തേയ്‌ക്കെത്തുന്നത്. 2015ല്‍ സു സു സുധി വാത്മീകം എന്ന സിനിമയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു.
View this post on Instagram
2016ല്‍ റെമോയിലൂടെ തമിഴ് സിനിമയിലും അരങ്ങേറി. ബ്രെയ്ന്‍ ട്യൂമറിനോട് പൊരുതി, മരണത്തെ മുഖാമുഖം കണ്ട് തിരിച്ചെത്തിയ ആളാണ് ആന്‍സന്‍ പോള്‍. സര്‍ജറി കഴിഞ്ഞ് ഒമ്പത് മാസത്തോളം ബെഡ് റെസ്റ്റിലായിരുന്ന നടന്‍ വീണ്ടും സിനിമയിലേക്ക് എത്തുകയായിരുന്നു.







