1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം തുടങ്ങിയ സിനിമളൊരുക്കി ശ്രദ്ധ നേടിയ എബ്രിഡ് ഷൈന്‍ ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. ദി കുങ്ഫു മാസ്റ്റര്‍ എന്ന പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രവുമായാണ് എബ്രിഡ് ഷൈനിന്റെ മടങ്ങി വരവ്. ഹിമാലയവന് താഴ്വരയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രം ജനുവരിയില്‍ തിയേറ്ററുകളിലെത്തും.
“1983 എന്ന ചിത്രം എന്റെ തന്നെ ജീവിതാനുഭവമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവും പുമരവും ഞാന്‍ കണ്ട കാഴ്ചകളായിരുന്നു. കുങ്ഫൂ മാസ്റ്റര്‍ പൂര്‍ണമായും ഒരു സിനിമാക്കഥയാണ്. എന്റെ ബാല്യത്തില്ക്കണ്ട ജാക്കിച്ചാന്, ജെറ്റ്ലി, ബ്രൂസ്ലി സിനിമകളില്‍ നിന്ന് എന്നെ ചാര്‍ജ് ചെയ്യിച്ച ആക്ഷന്‍ രംഗങ്ങള്‍ ഈ സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ട്. ഒട്ടും ഡാര്‍ക്ക് അല്ലാത്ത കാഴ്ചകളിലൂടെ ആസ്വദിക്കാന്‍ പറ്റിയൊരു സിനിമ.” എബ്രിഡ് ഷൈന്‍ പറഞ്ഞു.
Read more
പൂമരത്തിലൂടെ ശ്രദ്ധേയയായ നീത പിള്ളയാണ് ചിത്രത്തില്‍ നായിക. ഓഡീഷനിലൂടെ കണ്ടെത്തിയ ജിജി സ്കറിയ ആണ് നായകന്. മേജര്‍ രവിയുടെ മകന് അര്‍ജുനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ഫുള്‍ ഓണ്‍ ഫ്രെയിംസിന്റെ ബാനറില്‍ ഷിബു തെക്കുംപുറമാണ് ചിത്രം നിര്‍മ്മിക്കുന്നത്.