'കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ'; ലൊക്കേഷൻ വീഡിയോ വെെറൽ

കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ. തൊടുപുഴയിലെ തൊമ്മൻകുത്തിൽ കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയായിൽ വൈറലായി മാറിയിരിക്കുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓളവും തീരവും’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയായിൽ വൈറലായി മാറിട്ടുള്ലത്.
എം.ടി വാസുദേവൻ നായർ രചിച്ച് പി.എൻ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ പുനരാവിഷ്കാരമായിരമാണ് ഈ ചിത്രം.

ഓളവും തീരത്തിലെ പ്രണയിനികളായ ബാപ്പുട്ടിയെയും നബീസയെയും വെള്ളിത്തിരയിൽ അനശ്വരമാക്കിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന് പകരക്കാരനായി മോഹൻലാൽ എത്തുപ്പോൾ നബീസ ആരാണെന്നത് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല. സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്.

Read more

ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. തൊടുപുഴ, തൊമ്മൻകുത്ത്, കാഞ്ഞാർ എന്നിവടങ്ങിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.