അമലാ പോളിനെ അഭിനന്ദിച്ച് വിശാല്‍

ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിച്ച ഒരാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയ നടി അമലാ പോളിനെ അഭിന്ദിച്ച് നടികര്‍ സംഘം സെക്രട്ടറി വിശാല്‍. അമലയുടെ ധീരതയെ പ്രശംസിച്ച വിശാല്‍ പരാതിയോട് ക്രിയാത്മകമായി ഇടപെട്ട പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു.

സിനിമ മേഖലയില്‍ ഒട്ടുമിക്ക നടിമാരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പലരും അത് മറച്ചു വെയ്ക്കുകയാണ്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ അമലയെ അഭിനന്ദിക്കുകയാണെന്നും വിശാല്‍ പറഞ്ഞു.

ചെന്നൈയിലെ ഒരു സ്‌റ്റേജ് ഷോയ്ക്കായി പ്രാക്ടീസ് നടത്തവെ ഒരാള്‍ അവിടേയ്ക്ക് അതിക്രമിച്ചു കയറുകയും അമലയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ജോലി സ്ഥലത്ത് തന്റെ സ്വസ്ഥത തടസ്സപ്പെടുത്തുകയും അമല പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നടി തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ഇയാളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.