ഞാന്‍ പോയി കഥ പറഞ്ഞാല്‍ പ്രണവ് കണ്‍വിന്‍സ് ആകുമോ എന്നറിയില്ല, ഇനിയും സിനിമ ചെയ്യണമെന്ന് അവന്‍ പറഞ്ഞിരുന്നു: വിനീത് ശ്രീനിവാസന്‍

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹന്‍ലാലിനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് വിനീത് ശ്രീനിവാസന്‍. എന്നാല്‍ പുതിയ സിനിമയ്ക്കായി പ്രണവിനെ കണ്‍വിന്‍സ് ചെയ്യാനാകുമോ എന്നതില്‍ തനിക്ക് ഉറപ്പ് പറയാനാകുമോ എന്നറിയില്ല എന്നാണ് വിനീത പറയുന്നത്.

നമുക്ക് രണ്ട് പേര്‍ക്കും ഒരുമിച്ച് ഇനിയും സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഹൃദയം തീരുന്ന സമയത്ത് അവന്‍ തന്നോട് നമുക്കിനിയും പടം ചെയ്യണമെന്ന് പറഞ്ഞിരുന്നു. പക്ഷേ താന്‍ പോയി കഥ പറഞ്ഞാല്‍ അവന്‍ കണ്‍വിന്‍സ് ആകുമോ എന്ന് സംശയമുണ്ട്.

പിന്നെ ചെന്ന് പറയുക എന്ന ഓപ്ഷനെ ഉള്ളൂ. ഇഷ്ടപ്പെട്ടാല്‍ പടം ചെയ്യും എന്നാണ് വിനീത് ശ്രീനിവാസന്‍ ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. പ്രണവിന്റെ ജീവിത രീതി നമ്മളെ കൊണ്ട് പറ്റുന്ന രീതിയില്‍ അല്ലെന്നും വിനീത് പറയുന്നുണ്ട്. നമ്മളെ കൊണ്ട് പറ്റുന്ന ജീവിത രീതിയല്ല പ്രണവ് പിന്തുടരുന്നത്.

അടുത്ത സമയത്ത് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുന്ന രീതിയില്‍ പ്രണവൊരു കാല്‍ നടയാത്ര നടത്തി. ആറര കിലോ വെയ്റ്റ് മാത്രം ഉള്‍ക്കൊള്ളാവുന്ന ഒരു ബാഗില്‍ അത്യാവശ്യം വേണ്ട സാധനങ്ങളുമായാണ് യാത്ര. അതുകൊണ്ട് തന്നെ കുറച്ച് ഡ്രസ്സ് മാത്രമെ കൊണ്ടു പോകാനാകൂ.

Read more

ഡ്രസ്സൊക്കെ എങ്ങനെ കഴുകും എന്ന് ചോദിക്കുമ്പോള്‍ തലേന്ന് കഴുകി ബാഗിന് മുകലില്‍ ഇട്ട് ഉണക്കിയെടുക്കും എന്നാണ് പ്രണവ് മറുപടി പറഞ്ഞത്. ഇതൊന്നും നമുക്ക് പറ്റുന്ന കാര്യമല്ല എന്നാണ് വിനീത് പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഹൃദയം ഹിറ്റ് ആയിരുന്നു. അതിന് ശേഷം മറ്റ് സിനിമകള്‍ ഒന്നും പ്രണവ് ചെയ്തിട്ടില്ല.