പത്ത് പേര്‍ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടിക്കളഞ്ഞാലോ, അങ്ങനെ ഒന്നും തളരുന്ന ആളല്ല, പിണറായി വിജയന്‍ അടിപൊളിയാണെന്ന് വിനായകന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ നടന്ന പ്രതിഷേധം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് നടന്‍ വിനായകന്‍. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലാണ് നടന്‍ മനസ്സുതുറന്നത്.

വിമാനത്തില്‍ വെച്ചൊരു പ്രതിഷേധം മോശം പ്രവണതയാണ്. അവര്‍ അഞ്ചോളം ആളുകള്‍ ഉണ്ടായിരുന്നു. അവര്‍ മുഖ്യമന്ത്രിയെ കയറി അക്രമിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് വിനായകന്‍ ചോദിക്കുന്നു.

മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി ആണ്. ഒരു ഫ്‌ലൈറ്റിന് അകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമാണ്. മുകളില്‍ കൂടെ പറക്കുന്ന സംഭവം അല്ലെ. ഇടക്ക് പിടിച്ച് നിര്‍ത്താന്‍ ഒന്നും പറ്റില്ലല്ലോ. രണ്ടുപേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു.

Read more

അവര് അഞ്ചു പേര് കയറി ഇടിച്ചാലോ. ഗണ്‍മാനെ ഇടിച്ചിടാന്‍ വലിയ സമയം വേണോ. പത്ത് പേര്‍ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടി കളഞ്ഞാലോ. അത് മോശമാണ്. അദ്ദേഹം അങ്ങനെ തളരുന്ന സഖാവല്ല. പ്രതിപക്ഷത്തിന് എന്തും പറയാം. വിനായകന്‍ കൂട്ടിച്ചേര്‍ത്തു.