തന്റെ ആദ്യ ചിത്രം പരിണീതയിൽ സഞ്ജയ് ദത്തിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവച്ച് നടി വിദ്യ ബാലൻ. സിനിമയിൽ ചുംബനരംഗം ചിത്രീകരിക്കുന്നതിന് മുൻപ് നടൻ തന്നോട് പെരുമാറിയ രീതിയെ കുറിച്ചാണ് വിദ്യ മനസുതുറന്നത്. ആ സീൻ ചിത്രീകരിക്കുന്നതിന് മുൻപും ശേഷവും വളരെ മാന്യമായാണ് അദ്ദേഹം തന്നോട് ഇടപഴകിയതെന്ന് നടി പറയുന്നു. സഞ്ജയ് ദത്ത് തന്ന കോൺഫിഡൻസ് ആണ് ആ രംഗം നന്നായി ചെയ്യാൻ തന്നെ സഹായിച്ചതെന്നും വിദ്യ ബാലൻ പറഞ്ഞു.
ഏതൊരു പുതുമുഖത്തിനും അത്തരം സാഹചര്യങ്ങളിൽ പേടി തോന്നിയേക്കാമെന്ന് വിദ്യ പറയുന്നു. അന്ന് ആ രംഗം ചിത്രീകരിക്കുന്ന സമയം ഞാൻ വല്ലാതെ പരിഭ്രാന്തയായിരുന്നു. എന്നാൽ സഞ്ജയ് സാറാണ് എനിക്ക് ധൈര്യം തന്നത്. അദ്ദേഹം വളരെ ശാന്തനായിരുന്നു, ‘നമുക്കിത് സാവധാനം ചെയ്യാം. ഭയപ്പെടേണ്ട പതുക്കെ പോകാം എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് ഷൂട്ടിങ്ങിന്റെ അവസാന ദിവസം അദ്ദേഹം ഞാൻ ഓക്കേ അല്ലെന്ന് എന്നോട് ചോദിക്കുകയും ചെയ്തു. എന്നെ ആലിംഗനം ചെയ്ത് നെറ്റിയിൽ ചുംബിച്ചിട്ടാണ് അദ്ദേഹം പോയത്.
Read more
അദ്ദേഹത്തിനും ആ രംഗം ചിത്രീകരിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നുവെന്ന് പറഞ്ഞു. സഞ്ജയ് ദത്തിനെപോലെ സീനിയർ ആയ ഒരാൾ അങ്ങനെ ചെയ്തതിൽ തനിക്ക് അത്ഭുതം തോന്നിയെന്നും ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ തുറന്നുപറഞ്ഞു. നടിയുടെ വാക്കുകൾക്ക് പിന്നാലെ നിരവധി പേരാണ് സഞ്ജയ് ദത്തിനെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ എത്തുന്നത്.









