ഇത് സത്യം തന്നെയാണോ? ഈ മരണം ഉള്‍ക്കൊള്ളാനാകുന്നില്ല: കെ.എസ് ചിത്ര

വാണി ജയറാമിന്റെ വിയോഗത്തില്‍ പ്രതികരിച്ച് കെ.എസ് ചിത്ര. മൂന്ന് ദിവസം മുമ്പ് തന്നെ ഫോണില്‍ വിളിച്ചതാണ്. എന്താണ് തനിക്ക് പറയേണ്ടത് എന്ന് അറിയില്ല. തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് ഉള്‍ക്കൊള്ളാനാവുന്നില്ല എന്നാണ് ചിത്ര പറഞ്ഞത്.

മൂന്ന് ദിവസം മുമ്പ് തന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? താന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ആദരിച്ചിരുന്നു. ഒരു സാരി താന്‍ സമ്മാനമായി നല്‍കിയിരുന്നു.

അതിന് ശേഷം സാരി ഇഷ്ടമായെന്ന് വിളിച്ച് പറഞ്ഞിരുന്നു. വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്താണ് പറയേണ്ടത് അറിയില്ല. വാണിയമ്മ സംഗീത ലാകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടെന്ന് പഠിച്ചെടുക്കും.

തമിഴില്‍ താന്‍ ഏറ്റവും കൂടുതല്‍ ഡ്യൂയറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം എന്നാണ് ചിത്ര പ്രതികരിക്കുന്നത്. ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഗായികയെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.