പുകവലി അടക്കമുള്ള ലഹരി ഉപയോഗത്തിനെതിരെ നടന് ഉണ്ണി മുകുന്ദന്. ‘മാര്‍ക്കോ’ സിനിമയിലെ തന്റെ കഥാപാത്രത്തെ പരാമര്‍ശിച്ചു കൊണ്ടാണ് നടന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അഭിനേതാക്കളും സംവിധായകരുമടക്കമുള്ള സിനിമാ പ്രവര്‍ത്തകര്‍ ലഹരിക്കേസില്‍ അറസ്റ്റിലാകുന്ന സാഹചര്യത്തിലാണ് നടന് കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒരു ഗ്രാമാണ് ഒരു സിഗരറ്റിന്റെ ഭാരം. എന്നാല്‍ ‘ഹൈ’ ആകാന്‍ ഒരാള്‍ 50 കിലോ ഇരുമ്പ് ഉയര്‍ത്തേണ്ടി വരുന്നുണ്ട്. അതുകൊണ്ടു തന്നെ കയ്യില്‍ സിഗരറ്റുള്ള ‘മാര്‍ക്കോ’യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്സ്പായ്ക്കുള്ള ‘മാര്‍ക്കോ’ ആവാന്‍ ശ്രമിക്കുക എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ്:
ബ്രാന്‍ഡും തരവും പരിഗണിച്ച് ഒരു സിഗരറ്റിന്റെ ഭാരം 0.7 മുതല്‍ 1.0 ഗ്രാം വരെയാണ്. ഫില്‍റ്ററും പേപ്പറടക്കം ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരു ഗ്രാമാണ്. ഈ സിഗരറ്റ് ഉപയോഗിക്കുന്നതാണ് പൗരുഷം എന്ന് കരുതുന്നവര്‍ ദയവ് ചെയ്ത് നിങ്ങളുടെ സാധ്യതകള്‍ പുനഃപരിശോധിക്കണം. ‘ഹൈ’ ആവാന്‍ പുരുഷന്മാര് 50 കിലോ ഭാരമുള്ള ഇരുമ്പാണ് ഉയര്‍ത്തുന്നത്.
അതുകൊണ്ട് തന്നെ ഏത് തിരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. കയ്യില്‍ സിഗരറ്റുള്ള ‘മാര്‍ക്കോ’യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്സ്പായ്ക്കുള്ള ‘മാര്‍ക്കോ’ ആവാന്‍ ശ്രമിച്ചു നോക്കൂ. അതിന് അല്പം നിശ്ചയദാര്‍ഢ്യം കൂടി വേണ്ടതുണ്ട്.







