ഐശ്വര്യയുമായി സംസാരിക്കുന്നത് കണ്ടാല്‍ മണി സാര്‍ നിര്‍ത്താന്‍ പറയും, അഭിനയിക്കാന്‍ വെല്ലുവിളി ആയിരുന്നു: തൃഷ

‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ഐശ്വര്യ റായ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വെല്ലുവിളി ആയിരുന്നുവെന്ന് നടി തൃഷ. ഐശ്വര്യയുമായി സംസാരിക്കരുത് എന്ന് മണിരത്‌നം പറഞ്ഞിരുന്നതായാണ് തൃഷ പറയുന്നത്. താന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണ് ഐശ്വര്യ എന്നും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് തൃഷ പറഞ്ഞു.

ആദ്യ ദിവസം തന്നെ ഐശ്വര്യ മാഡവുമായി സംസാരിക്കാന്‍ തനിക്ക് ഭാഗ്യം കിട്ടിയിരുന്നു. അവര്‍ അകത്തും പുറത്തും വളരെ നല്ലൊരു സ്ത്രീയാണ്. താന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയായിരിക്കുമല്ലോ അത്. പ്രശ്നം എന്താണെന്ന് വച്ചാല്‍ സിനിമയില്‍ തങ്ങള്‍ എതിര്‍ കഥാപാത്രങ്ങളായിട്ടാണ് അഭിനയിക്കുന്നത്.

പരസ്പരം അങ്ങനെ ഇഷ്ടപ്പെടാന്‍ പാടില്ലായിരുന്നു. അങ്ങനെ ആയപ്പോള്‍ അത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തങ്ങള്‍ സംസാരിക്കുമ്പോള്‍ മണി സാര്‍ പറയാറുണ്ടായിരുന്നു, ‘നോക്കൂ, നിങ്ങള്‍ വളരെയധികം സംസാരിക്കുന്നു, സംസാരിക്കുന്നത് നിര്‍ത്തൂ, എന്റെ സീനില്‍ ഈ സൗഹൃദം ഒന്നും ഉണ്ടാകില്ല’ എന്ന്.

Read more

ഐശ്വര്യയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് തൃഷ പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ റായ് വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ചിത്രത്തില്‍ നന്ദിനി എന്ന രാജ്ഞി ആയിട്ടാണ് ഐശ്വര്യ അഭിനയിക്കുന്നത്.