അങ്ങനെ മോഹന്‍ലാല്‍ ചെയ്തെങ്കില്‍ അദ്ദേഹം വലിയൊരു ആക്ടര്‍ ആയതിന്റെ കാര്യം സിമ്പിളാണ്; കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ മനോരോഗ വിദഗ്ദ്ധന്റെ വെളിപ്പെടുത്തല്‍

മോഹന്‍ലാലുമായി സഹകരിച്ചിട്ടുള്ള പല സംവിധായകരും പറഞ്ഞിട്ടുള്ളത്, അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നിയിട്ടേയില്ലെന്നാണ്. കേരളത്തിലെ പ്രശസ്ത മനോരോഗ വിദഗ്ദ്ധനായിരുന്ന സ്വരരാജ് മണി ഇക്കാര്യത്തില്‍ മോഹന്‍ലാലിനെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അപഗ്രഥനം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍.

ടി.കെ രാജീവ് കുമാറിന്റെ വാക്കുകള്‍-

പവിത്രത്തിലെ ക്‌ളൈമാക്സ് സീന്‍ എങ്ങനെ അഭിനയിക്കണമെന്നത് ലാല്‍ സാറിനും കണ്‍ഫ്യൂഷന്‍ ആയിരുന്നു. മെന്റല്‍ ഡിസോര്‍ഡര്‍ അല്ല പെട്ടെന്നുള്ളൊരു ഷോക്ക് മാത്രമാണെന്നേ കഥയില്‍ പറയാന്‍ പറ്റൂ. എസ് എസ് എല്‍ സിയ്ക്ക് പഠിക്കുന്നപോലെ ലാല്‍ സാര്‍ കിടന്ന് ഓടുകയാണ്. പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ പല്ലിറുമ്മി കൊണ്ട് ഇങ്ങനെ അഭിനയിക്കട്ടെ എന്ന് ലാല്‍ സാര്‍ ചോദിച്ചു. കൊള്ളാമല്ലോയെന്ന് എനിക്കും ക്യാമറാമാന്‍ സന്തോഷ് ശിവനും തോന്നി.

സിനിമ ഇറങ്ങിക്കഴിഞ്ഞ് അന്നത്തെ പ്രശസ്തനായ സൈക്യാട്രിസ്റ്റ് സ്വരരാജ് മണി സാര്‍ സെക്കന്റ് ഷോ കണ്ടിട്ട് എന്നെ വിളിച്ചു. പല്ലിറുമ്മുന്നത് ചെയ്‌തെങ്കില്‍ നിങ്ങള്‍ നന്നായി റിസര്‍ച്ച് ചെയ്തിട്ടാണ് സിനിമ എടുത്തെന്ന് മനസിലായി. അങ്ങനെയുള്ള റിസര്‍ച്ചുകളൊക്കെ മലയാളസിനിമയില്‍ നടക്കാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മറുപടി ഇങ്ങനെയായിരുന്നു. അങ്ങനെ മോഹന്‍ലാല്‍ ചെയ്‌തെങ്കില്‍ അദ്ദേഹം വലിയൊരു ആക്ടര്‍ ആയതിന്റെ കാര്യം സിമ്പിളാണ്.

ലാലിന്റെ ജീവിതത്തിലെ ഓരോ ഒബ്സര്‍വേഷന്‍സും അദ്ദേഹത്തിന്റെ ബ്രെയിനില്‍ ഫോട്ടോഗ്രാഫിക് മെമ്മറിയുണ്ടെന്നും, സന്ദര്‍ഭത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അയാളുടെ അപാരമായ ഐക്യു കൊണ്ട് ഫോട്ടോഗ്രാഫിക് മെമ്മറിയെ റിട്രീവ് ചെയ്യാന്‍ സാധിക്കും.

Read more

ആ കഥാപാത്രങ്ങള്‍ക്ക് സന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായിട്ട് അദ്ദേഹത്തില്‍ എവിടെയോ കണ്ടിരിക്കുന്ന മൊമന്റ്സ് ഓര്‍ത്തെടുക്കാന്‍ കഴിയും. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ നടന്‍ എന്ന് നമ്മള്‍ പറയുന്നത്. മോഹന്‍ലാല്‍ ചെയ്യുന്ന ഒരു കഥാപാത്രം വേറെ റീമേയ്ക്ക് ചെയ്താല്‍ ആ സിനിമ ഓടില്ല രാജീവ് എന്ന് എത്രയോ കൊല്ലങ്ങള്‍ക്ക് മുമ്പ് സ്വരരാജ് മണി സാര്‍ എന്നോട് പറഞ്ഞിരുന്നു”.