മേപ്പടിയാന്‍ സംവിധായകന്‍ വിഷ്ണുമോഹന്‍ വിവാഹിതനാവുന്നു

ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ മേപ്പടിയാനിലൂടെ ശ്രദ്ധേയനായ യുവസംവിധായകന്‍ വിഷ്ണു മോഹന്‍ വിവാഹിതനാവുന്നു. ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. വിവാഹനിശ്ചയം വധൂഗൃഹത്തില്‍ വെച്ച് നടന്നു.

അടുത്തബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വിവാഹം സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂരില്‍ വെച്ച് നടക്കും.

Read more

വിഷ്ണു മോഹന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിച്ച മേപ്പടിയാനില്‍ ഉണ്ണി മുകുന്ദനായിരുന്നു നായകന്‍. ചിത്രം നിര്‍മിച്ചതും ഉണ്ണി തന്നെയായിരുന്നു. തിയേറ്ററില്‍ മികച്ച വിജയമാണ് മേപ്പടിയാന്‍ നേടിയത്. അഞ്ജു കുര്യന്‍, സൈജു കുറുപ്പ്, മാമുക്കോയ, അജു വര്‍ഗീസ്, കോട്ടയം രമേഷ് തുടങ്ങിയവരായിരുന്നു മറ്റുതാരങ്ങള്‍.