ഭാര്യ രാധിക തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചൊക്കെ അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുള്ളയാളാണ് സുരേഷ് ഗോപി. ഭാര്യയാണ് എന്നും ബ്രേക്ക്ഫാസ്റ്റ് വാരിത്തരുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സിനിമയില്‍ നായികമാരുമായി താന്‍ ഇടപഴകി അഭിനയിക്കുന്നതില്‍ പൊസസീവ്‌നെസ്സ് ഒന്നും രാധികയ്ക്ക് ഇല്ലെങ്കിലും ഒരു രംഗം ടിവിയില്‍ വരുമ്പോള്‍ രാധിക എഴുന്നേറ്റു പോകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. ”സിന്ദൂരരേഖ എന്ന ചിത്രത്തില്‍ ഞാനും ശോഭനയും ചേര്‍ന്ന് അഭിനയിച്ച കാളിന്ദി എന്ന ഗാനമുണ്ട്.”
”ആ പാട്ട് ഇടയ്ക്കിടയ്ക്ക് ടിവിയില്‍ വരും. അതു കാണുമ്പോള്‍ ഒരു രംഗമെത്തുമ്പോള്‍ രാധിക എണീറ്റുപോവും. ഞാനത് പല തവണ ശ്രദ്ധിച്ചു. ഇപ്പോഴും രാധിക പറയും, ശോഭനയുടെ കൂടെ അഭിനയിക്കുന്നതു കാണുമ്പോള്‍ ശരിക്കും ഭാര്യയും ഭര്‍ത്താവിനെയും പോലെ തോന്നുന്നുവെന്ന്.”
”എന്നിരുന്നാലും ശോഭനയും ഞാനും തമ്മിലുള്ള പെയര്‍ രാധികയ്ക്ക് ഇഷ്ടമാണ്” എന്നാണ് സുരേഷ് ഗോപി പറയുന്നത്. 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സിന്ദൂരരേഖ. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. യേശുദാസും ചിത്രയും ചേര്‍ന്ന് ആലപിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്.
Read more
അതേസമയം, ‘ഗരുഡന്‍’ ആണ് സുരേഷ് ഗോപിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരുന്നു. സുരേഷ് ഗോപിക്കൊപ്പം ബിജു മേനോന്‍ ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.