'സ്പേസ് ഒരുക്കിയത് മലയാളി പ്രേക്ഷകർ, ലോക എന്ന കിടിലൻ സിനിമ ഒരുക്കിയത് ഡയറക്ടറും നിർമ്മാതാവും'; വിവാദങ്ങൾക്കിടെ ഒമർ ലുലു

ലോകയുടെ ക്രെഡിറ്റിനെ ചൊല്ലിയുള്ള വിവാദത്തിനിടെ പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു. ലോക സിനിമക്കുള്ള സ്പേസ് ഇവിടെ ഒരുക്കിയത് മലയാളി പ്രേക്ഷകർ ആണെന്ന് ഒമർ ലുലു കുറിച്ചു. എന്നാൽ ലോക എന്ന കിടിലൻ സിനിമ ഒരുക്കിയത് ഡയറക്ടർ ഡൊമനിക്ക് & ടീം, നിർമ്മാതാവ് ദുൽഖറും കൂടിയാണെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം

ലോക സിനിമക്കുള്ള സ്പേസ് ഇവിടെ ഒരുക്കിയത് മലയാളി പ്രേക്ഷകർ ആണ്,ലോക എന്ന കിടിലൻ സിനിമ ഒരുക്കിയത് ഡയറക്ടർ ഡൊമനിക്ക് & ടീം,നിർമ്മാതാവ് ദുൽഖറും കൂടി.🔥
Love u all 🫶
Omar Lulu ❣️

‘ലോക’ പോലുള്ള ചിത്രങ്ങളുണ്ടാവാന്‍ സ്‌പേസ് ഉണ്ടാക്കിയത് തങ്ങളാണെന്ന നടി റിമയുടെ വാദത്തിന് പിന്നാലെയാണ് സിനിമയെ ചൊല്ലിയുള്ള ക്രെഡിറ്റ് വിവാദം ഉയർന്ന് വന്നത്. തങ്ങള്‍ തുടങ്ങിവെച്ച സംവാദങ്ങള്‍ അത്തരമൊരു ഇടമൊരുക്കുന്നതിലേക്ക് നയിച്ചുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.

ഇതിന് പിന്നാലെ പ്രതികരണവുമായി പലരും രംഗത്തെത്തി. റിമയുടെ വാദത്തിന് മറുപടിയുമായി നടൻ വിജയ് ബാബു മറുപടിയുമായി എത്തി. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ അടുത്തിടെവരെ മലയാളത്തിൽ ഇറങ്ങിയ ചില സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ ലിസ്റ്റ് നിരത്തിയാണ് വിജയ് ബാബുവിന്റെ മറുപടി. ഈ ചിത്രങ്ങളുടെ ഒന്നും ക്രെഡിറ്റ് അടിച്ചെടുക്കാൻ ആരും വരാത്തത്തിൽ ദൈവത്തിന് നന്ദിയെന്ന് വിജയ് ബാബു ഫേസ്ബുക്കിൽ കുറിച്ചു. പരിഹാസത്തോടെയുള്ള പോസ്റ്റാണ് വിജയ് ബാബു പങ്കുവെച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ തന്നെ നായികയായ 22 ഫീമെയ്ൽ കോട്ടയം എന്ന ചിത്രം കൂടി എടുത്ത് പറഞ്ഞാണ് വിജയ് ബാബുവിന്റെ മറുപടി.

പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സംവിധായകനും നടനുമായ രൂപേഷ് പീതാംബരന്‍ രംഗത്തെത്തി. ‘ലോക’യുടെ വിജയത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ സിനിമയെഴുതി സംവിധാനംചെയ്ത വ്യക്തിയെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ടാണെന്ന് രൂപേഷ് പീതാംബരന്‍ ചോദിച്ചു. ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ എന്നും രൂപേഷ് പീതാംബരൻ ചോദിച്ചു.

അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന് പ്രമുഖ നടി പറയുന്നു. ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റ ആണെന്ന് മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു. എന്നാൽ ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന് മീഡിയകൾ എല്ലാം പറയുന്നു. അപ്പോഴും ആ സിനിമയുടെ സംവിധായകനെകുറിച്ച ആരും പറയുന്നില്ലെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞു.

Read more