എഐ സാങ്കേതിക വിദ്യയുടെ വരവോടെ നിരവധി നടിമാരുടെയും നടന്മാരുടെയും വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ അടുത്തിടെയാണ് നടി സായി പല്ലവിയുടെ പേരിൽ വ്യാജമായി സൃഷ്ടിച്ച ബിക്കിനി ചിത്രങ്ങൾ പ്രചരിച്ചത്. ഇപ്പോഴിതാ അത്തരത്തിൽ നടി പ്രിയങ്ക മോഹന്റെയും എ ഐ ചിത്രങ്ങൾ വൈറലാവുകയാണ്.
താരം ബാത്ത് ടവ്വൽ ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചിത്രങ്ങൾ പലരും പങ്കുവെക്കുന്നുമുണ്ട്. അതേസമയം ഇതിൽ പ്രതികരവുമായി പ്രിയങ്ക തന്നെ രംഗത്തെത്തി. തന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിർമിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തണമെന്നും പ്രിയങ്ക പറയുന്നു.
പ്രിയങ്കയുടെ വാക്കുകൾ
‘എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എഐ നിർമിത ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ദയവായി ഈ വ്യാജ ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും നിർത്തുക. എഐ ഉപയോഗിക്കേണ്ടത് ധാർമികമായ സർഗാത്മകതയ്ക്കാണ്, അല്ലാതെ തെറ്റിദ്ധാരണകൾക്ക് വേണ്ടിയല്ല. നമ്മൾ സൃഷ്ടിക്കുന്നതിനെയും പങ്കുവയ്ക്കുന്നതിനെയും കുറിച്ച് ശ്രദ്ധാലുക്കളായിരിക്കാം. നന്ദി’







