എംജിആര്‍-ജയലളിത ബന്ധം പോലെ വിജയ്‌ക്കൊപ്പം തൃഷ നില്‍ക്കാന്‍ ശ്രമിക്കുന്നു.. തൃഷയെ പോലുള്ള അട്ടകള്‍ കയറി വരികയാണ്: സുചിത്ര

നടന്‍ വിജയ്‌യും നടി തൃഷയും തമ്മിലുള്ള ബന്ധമാണ് നിലവില്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച. വിജയ്‌യുടെ ജന്മദിനത്തില്‍ ലിഫ്റ്റിനുള്ളില്‍ നിന്നുള്ള മിറര്‍ സെല്‍ഫി ചിത്രം പങ്കുവച്ച് ‘കൊടുങ്കാറ്റിലേക്കുള്ള ശാന്തത, ശാന്തതയിലേക്കുള്ള കൊടുങ്കാറ്റ്, ഇനിയും ഒരുപാട് നാഴികക്കല്ലുകള്‍’ എന്ന ക്യാപ്ഷനോടെ തൃഷ കുറിച്ചത് ചര്‍ച്ചയായിരുന്നു.

പിന്നാലെ ഇരുതാരങ്ങളും പലപ്പോഴും ഒരുമിച്ചാണ് എന്ന അഭ്യൂഹങ്ങളും അതിനുള്ള ചില തെളിവുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇരുവരും ഒന്നിച്ച് വിദേശയാത്രകള്‍ ചെയ്യാറുണ്ടെന്ന അഭ്യൂഹങ്ങളാണ് എത്തിയത്. ഈ അഭ്യൂഹങ്ങളോട് തൃഷയോ വിജയ്‌യോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സുചിത്ര ഇപ്പോള്‍.

എംജിആറിന് ജയലളിത പോലെ വിജയിക്കൊപ്പം നില്‍ക്കാന്‍ തൃഷ ശ്രമിക്കുന്നു എന്നാണ് സുചിത്ര പറയുന്നത്. വിജയ്‌യും ഭാര്യ സംഗീതയും വീണ്ടും പഴയത് പോലെയാകണം. വിജയ്‌യുടെ ഈഗോ കാരണം ചെറിയ വഴക്കിന്റെ പേരിലാണ് ഇരുവരും പഴയ നല്ല ബന്ധത്തില്‍ അല്ലാത്തത്. അതിനിടയിലാണ് തൃഷയെപ്പോലുള്ള അട്ടകള്‍ കയറിവരുന്നത്.

ലിഫ്റ്റില്‍ നിന്നും എടുത്ത ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ മുതല്‍ വിജയ്ക്ക് മുകളില്‍ അവകാശം സ്ഥാപിക്കാന്‍ അവള്‍ എത്രത്തോളം ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ്. പലരും വിജയ്-തൃഷ ബന്ധത്തെ എംജിആര്‍-ജയലളിത ബന്ധവുമായി താരതമ്യം ചെയ്യുന്നുണ്ട്. എംജിആറിന്റെ ജീവിതത്തില്‍ കയറിവന്ന അട്ടയായിരുന്നു ജയലളിത.

എംജിആറില്‍ നിന്നും ജയലളിത എല്ലാ രാഷ്ട്രീയ തന്ത്രങ്ങളും പഠിച്ചു, പിന്നീട് അദ്ദേഹത്തെ തന്നെ സൈഡാക്കി. കരുണാനിധിക്ക് പോലും അതില്‍ സങ്കടം ഉണ്ടായിരുന്നു. എംജിആറിന് ശേഷം ജയലളിത രാഷ്ട്രീയത്തില്‍ നന്നായി പ്രവര്‍ത്തിക്കുകയും നല്ല പ്രശസ്തി നേടാന്‍ പ്രയത്‌നിക്കുകയും ചെയ്തു.

ശര്‍ക്കരയിലെ ഈച്ച പോലെ വിജയ് അവരുടെ പാത പിന്തുടരേണ്ടതില്ല. വിജയിക്കാന്‍ ഇത് വഴിയല്ല. പ്രത്യേകിച്ച് ഇതുവരെ ഇലക്ഷനില്‍ പോലും മത്സരിക്കാത്ത ഒരു പാര്‍ട്ടിയുടെതല്ല. വിജയ്ക്ക് ആരാണ് ഈ ഉപദേശം നല്‍കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇത് വളരെ തെറ്റാണ് എന്നാണ് സുചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Read more