'രജനികാന്തും ഉദയനിധി സ്റ്റാലിനും എന്റെയും ചിമ്പുവിന്റെയും കല്യാണം നടത്തിത്തരും..'; ചര്‍ച്ചയായി നടി സിദ്ധിയുടെ വാക്കുകള്‍!

ഗൗതം മേനോനും ചിമ്പുവും ഒന്നിച്ച ‘വെന്ത് തനിന്തത് കാട്’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. പതിവ് ഗൗതം മേനോന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആക്ഷന്‍ ചിത്രമാണിത്. റൊമാന്‍സിന് പ്രാധാന്യമില്ലാത്ത ചിത്രത്തില്‍ സിദ്ധി ഇദ്നാനി ആണ് നായിക.

ഒരു അഭിമുഖത്തില്‍ സിദ്ധി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിമ്പുവിനൊപ്പം അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു സിനിമാ കഥയെന്ന ചോദ്യത്തിനാണ് സിദ്ധി മറുപടി പറഞ്ഞത്. ”ചിമ്പുവും ഞാനും സ്‌കൂള്‍ കാലം മുതലേ ഇഷ്ടത്തിലായിരിക്കും. രജനികാന്ത് എന്റെ പിതാവ് ആയിരിക്കും. നടന്‍ ഉദയനിധി സ്റ്റാലിന്‍ ചിമ്പുവിന്റെ സഹോദരനും.”

”അവസാനം ഉദയനിധി സ്റ്റാലിനും രജിനിയും കൂടി ഞങ്ങളുടെ വിവാഹം നടത്തിത്തരും” എന്നാണ് നടി പറഞ്ഞിരിക്കുന്നത്. ചിമ്പു വിവാഹം കഴിക്കാതിരിക്കുന്നത് തമിഴകത്ത് ചര്‍ച്ച ആയിരിക്കെയാണ് നടിയുടെ വാക്കുകള്‍ എന്നതിനാല്‍ തമാശയോടെയുള്ള സിദ്ധിയുടെ മറുപടി ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Read more

39 വയസ്സായ ചിമ്പു ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. നേരത്തെ പല തവണ നടന്‍ വിവാഹിതാവുന്നെന്ന അഭ്യൂഹങ്ങള്‍ വന്നെങ്കിലും ഇതെല്ലാം വ്യാജമായിരുന്നു. വിവാഹം കഴിക്കാന്‍ തനിക്ക് പേടിയാണ് എന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ ചിമ്പു പറഞ്ഞത്.