വില്ലൻ വേഷങ്ങൾ ഒരിക്കലും വെെബ് തരുന്ന പരിപാടിയല്ല, ആ ഒറ്റ കോളിലാണ് ആ സിനിമയിൽ അഭിനയിച്ചത്; ഷറഫുദിൻ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾ പ്രിയങ്കരനായ നടനാണ് ഷറഫുദിൻ. നായകനായും , വില്ലനായും, സഹനടനായും കഴിവ് തെളിയിച്ച നടൻ തനിക്ക് വില്ലൻ കഥാപാത്രങ്ങൾ ഇഷ്ടമില്ലയിരുന്നെന്നും എന്നാൽ തന്റെ കരിയർ ആ കഥാപാത്രങ്ങളിലൂടെയാണ് മാറ്റിയതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്.

അഞ്ചാം പാതിരയും വരത്തനുമാണ് താൻ വില്ലൻ കഥാപാത്രങ്ങളിൽ അഭിനയിച്ച ചിത്രങ്ങൾ. അഞ്ചാംപാതിര ചെയ്യുന്നത് വരെ ഉടനടി ഒരു വില്ലൻ കഥാപാത്രം ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണ്. തന്നെ സംബ​ന്ധിച്ചിടത്തോളം വില്ലൻ കഥാപാത്രങ്ങൾ അത്ര വെെബ് തരുന്ന പരുപാടിയല്ല. വരത്തനിൽ താൻ എത്തിയത് അമൽ നീരദ് വിളിച്ചത് കൊണ്ടുമാത്രമാണ്. അഞ്ചാംപാതിരയിലേയ്ക്ക് മിഥുൻ വിളിച്ചപ്പോൾ തന്നെ തനിക്ക് കഥ ഇഷ്ടപ്പെട്ടു.

ഇത്രയും നാൾ നാം കേട്ടതിൽ നിന്ന് വ്യത്യസ്തമായ ഡയലോ​ഗ് ഒക്കെയാണ് അത്കൊണ്ടാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഹൃദയം ഒന്നും മുറിക്കാൻ തന്നെ കൊണ്ട് പറ്റില്ലെന്ന് ഷൂട്ടിങ്ങ് തുടങ്ങിയപ്പോഴെ താൻ പറഞ്ഞപ്പോൾ, മിഥുൻ തന്നെയാണ് അതെല്ലാം ശരിയാക്കിയത്.

പിന്നെ കുഞ്ചാക്കോ ബോബൻ്റെ ഒക്കെ സിനിമയിൽ അത്രയും ഒരു സ്പേയ്സ് കിട്ടുന്നത് തന്നെ വലിയ കാര്യമാണെന്നും ഷറഫു കൂട്ടിച്ചേർത്തു. പക്ഷേ വരുത്തനിൽ അഭിനയിച്ചതിനു ശേഷം വഴിലൊക്കെ വെച്ച് ആളുകൾ തന്നെ കാണുമ്പോൾ അടുത്ത് വന്ന് തന്നെ തല്ലാൻ വരെ തോന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും ഷറഫു പറഞ്ഞു.