'മമ്മൂക്ക 'അടിക്കെടാ' എന്നൊക്കെ പറയുന്നുണ്ട്.. അടുത്ത ടേക്കില്‍ കൈയ്യില്‍ കേറി ഒറ്റപ്പിടുത്തം'; ഫൈറ്റ് സീനിനെ കുറിച്ച് ഷറഫുദ്ദീന്‍

ഏറെ മിസ്റ്ററിയുമായി എത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്ന സാഹചര്യത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് നടന്‍ ഷറഫുദ്ദീന്‍. ഫൈറ്റ് സീന്‍ ചെയ്യുമ്പോഴുണ്ടായ രസകരമായ സംഭവമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്.

താനും മമ്മൂക്കയും ആയിട്ട് ചെറിയ ഫൈറ്റ് പരിപാടികള്‍ ഒക്കെയുണ്ട്. മമ്മൂക്കയായിട്ട് നേരിട്ട് ഒരു ഫൈറ്റൊക്കെ ചെയ്യാന്‍ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. ആ ഒരു ചിന്തയിലാണ് താന്‍ ചെയ്യുന്നത്. ഒരു ഷോട്ടില്‍ മമ്മൂക്ക തന്റെ കയ്യില്‍ പിടിക്കുന്നുണ്ട്.

മമ്മൂക്ക പിടിക്കുമ്പോള്‍ സ്ലിപ് ആവും. അപ്പോള്‍ താന്‍ പറഞ്ഞു ‘മമ്മൂക്ക കുറച്ചൂടെ നന്നായിട്ട് പിടിച്ചോളൂ എനിക്ക് കുഴപ്പമില്ല’ എന്ന്. അടുത്ത ടേക്കില്‍ മമ്മൂക്ക ഒറ്റ പിടിത്തം. അപ്പോള്‍ തനിക്ക് മനസിലായി നമ്മള്‍ കെയര്‍ ചെയ്യുന്ന പോലെ നമ്മളെ കെയര്‍ ചെയ്യുന്ന ആളാണ് മമ്മൂക്ക എന്ന്.

നമ്മള്‍ എങ്ങനെയാണോ അങ്ങോട്ട് കെയര്‍ ചെയ്ത നിക്കുന്നത് അതുപോലെ തന്നെ നമ്മളെ കുറിച്ച് കെയര്‍ ചെയ്തതാണ് അദ്ദേഹവും ആക്ഷന്‍ സീനില്‍ നില്‍ക്കുന്നത്. അതായിരുന്നു ആ പിടിത്തത്തില്‍ കണ്ടത്. പിന്നെ താന്‍ അടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു.

തനിക്ക് എന്ത് ചെയ്തിട്ടും അടിക്കാന്‍ പറ്റുന്നുണ്ടായില്ല. മമ്മൂക്ക ‘അടിക്കെടാ’ എന്നൊക്കെ പറഞ്ഞു. പിന്നീട് സ്റ്റണ്ട് മാസ്റ്റര്‍ തന്റെ ഷര്‍ട്ട് ഇട്ട് അത് ചെയ്യാന്‍ പോയി. അപ്പോള്‍ മമ്മൂക്ക ‘അവന്‍ എവിടെ? അവനോട് ചെയ്യാന്‍ പറയൂ’ എന്ന് പറഞ്ഞു എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.