നാഗചൈതന്യയുടെ പേരില്‍ ചെയ്തത് മൂന്ന് ടാറ്റൂ,  ഒരിക്കലും ടാറ്റൂ ചെയ്യരുതെന്ന് ആരാധകനോട് സാമന്ത

ആരും ഒരിക്കലും ആരുടെ പേരിലും ടാറ്റൂ ചെയ്യരുതെന്ന് ആരാധകരോട് നടി സാമന്ത. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വന്ന ഒരു ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. താന്‍ സ്വയം ഉപദേശിക്കുന്ന കാര്യവും ഇതു തന്നെയാണെന്നും വീഡിയോയിലൂടെ പറയുന്നു.

പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ടാറ്റൂ സ്‌റ്റൈല്‍ എന്തൊക്കെയാണ് എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്. ഒരിക്കലും ടാറ്റൂ ചെയ്യരുത്, അത് തന്നെയാണ് ഞാന്‍ എന്നോടും പറയുന്നത്, ഒരിക്കലും ടാറ്റൂ ചെയ്യരുത് എന്നായിരുന്നു മറുപടി. മുന്‍പ് സാമന്ത തന്റെ മുന്‍ഭര്‍ത്താവ് നാഗചൈതന്യയുടെ പേരില്‍ ചെയ്ത ടാറ്റൂ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. മൂന്ന് ടാറ്റൂകളാണ് സാമന്ത ചെയ്തത്.

മുന്‍ ഭര്‍ത്താവ് നാഗചൈതന്യയ്‌ക്കൊപ്പം ആദ്യമായി അഭിനയിച്ച ‘യേ മായ ചെസാവേ’ എന്ന സിനിമയുടെ ഓര്‍മ്മയ്ക്കായി കഴുത്തിന് പിന്നിലായി ഇംഗ്‌ളീഷ് അക്ഷരങ്ങളായ ‘വൈ എം സി’ എന്ന് താരം പച്ചകുത്തിയിട്ടുണ്ട്. ‘യേ മായ ചെസാവേ’യുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.

സാമന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്ത കപ്പിള്‍ ടാറ്റൂവാണ് മറ്റൊന്ന്. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2017ല്‍ വിവാഹിതരായ ഇരുവരും 2021ലായിരുന്നു വേര്‍പിരിഞ്ഞത്.