സിനിമയില്‍ എത്തുന്നതിന് മുമ്പ് ഡോക്ടര്‍ ആയിരുന്നു നടന്‍ റോണി ഡേവിഡ്. ഗള്‍ഫില്‍ കിംസ് ഹോസ്പിറ്റലില്‍ ആയിരുന്നു റോണി ജോലി ചെയ്തിരുന്നത്. തന്റെ ഡോക്ടര്‍ ജീവിതത്തെ കുറിച്ച് റോണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഡോക്ടര്‍ പണി സിനിമയിലും ചെയ്തിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്.
കുരുക്ഷേത്ര സിനിമയുടെ ലൊക്കേഷനില്‍ വച്ച് മോഹന്‍ലാലിനെ ചികിത്സിച്ചതിനെ കുറിച്ചാണ് റോണി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. ”കുരുക്ഷേത്രയുടെ ലാലേട്ടന് ചുമയും ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി.”
”അദ്ദേഹത്തിന്റെ ഡോക്ടറെ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ മേജര്‍ രവി സാറാണ് എന്റെ കാര്യം പറഞ്ഞത്. അങ്ങനെ സ്റ്റെതസ്‌കോപ്പുമായി ലാലേട്ടനെ പരിശോധിക്കാന്‍ പോയി. ലാലേട്ടന്റെ നെഞ്ചില്‍ സ്റ്റെതസ്‌കോപ്പ് വെച്ച് പരിശോധിക്കുമ്പോള്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാന്‍” എന്നാണ് റോണി പറയുന്നത്.
ഗള്‍ഫിലും എറണാകുളത്തുമായി ഒരുപാട് ആശുപത്രികളില്‍ താന്‍ ജോലി ചെയ്തിട്ടുണ്ട് എന്നും റോണി അഭിമുഖത്തിനിടെ പറയുന്നുണ്ട്. ”സിനിമ എന്ന ഭ്രാന്ത് ഉണ്ടായിരുന്നെങ്കിലും പഠനം കഴിഞ്ഞ് കുറച്ച് കാലം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളൊക്കെ ഏറ്റെടുത്ത് ഡോക്ടറായി ജോലി ചെയ്തിരുന്നു.”
Read more
”ഗള്‍ഫിലെ കിംസില്‍ ജോലിക്ക് കയറിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ഡോക്ടര്‍ പണി തന്നെയായിരുന്നു ചെയ്തത്. എറണാകുളത്തെ ആശുപത്രികളിലെ കാഷ്വാലിറ്റികളില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്ത ഡോക്ടര്‍മാരില്‍ ഒരാള്‍ ഞാന്‍ തന്നെയാകും” എന്നാണ് റോണി പറയുന്നത്.








