അങ്ങനെയാണ് ദേവാസുരത്തിലെ ‘വന്ദേ മുകുന്ദ ഹരേ’  കംപോസറെ കൊണ്ട് തന്നെ പാടിച്ചത്; വെളിപ്പെടുത്തലുമായി രഞ്ജിത്ത്

മോഹൻലാൽ രഞ്ജിത്ത് സൂപ്പർ ഹിറ്റ് ചിത്രം ദേവാസുരത്തിലെ പ്രശസ്തമായ വന്ദേ മുകുന്ദ ഹരേ എന്ന ഗാനം കംപോസറെ കൊണ്ട് തന്നെ പാടിച്ച അനുഭവം പങ്കുവെച്ച്  സംവിധായകന്‍ രഞ്ജിത്ത്.

ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അഭിനയിച്ച് അനശ്വരമാക്കിയ ഈ ഗാനം കംപോസ് ചെയ്തതും പാടിയതും എം.ജി രാധാകൃഷ്ണനാണ്. എം.ജിയെക്കൊണ്ട് തന്നെ പാട്ട് പാടിപ്പിച്ച അനുഭവമാണ് വനിത മാഗസിനില്‍ രഞ്ജിത്ത് പറയുന്നത്.

‘ഞാന്‍ രാധാകൃഷ്ണന്‍ ചേട്ടനോട് കഥാസന്ദര്‍ഭം വിവരിച്ചു. വരികളെഴുതാന്‍ ഗിരീഷിനെ ഏല്‍പ്പിച്ചു. അയാള്‍ എഴുതി വന്ദേ മുകുന്ദ ഹരേ എന്നു തുടങ്ങുന്ന വരികള്‍. അടുത്തത് ആര് പാടുമെന്നായി ആലോചന. കംപോസിംഗ് സമയത്ത് തന്നെ രാധാകൃഷ്ണന്‍ ചേട്ടന്റെ ശബ്ദം കേട്ടപ്പോള്‍ തോന്നി എന്തിനാണ് പാടാന്‍ വേറെ ഗായകര്‍ എന്ന്. രാധാകൃഷ്ണന്‍ ചേട്ടന്‍ തന്നെ പാടിയാല്‍ മതിയെന്ന് തീരുമാനിച്ചു. അദ്ദേഹം ആ ഗാനം ഹൃദയത്തിലാവാഹിച്ചത് പോലെ ആലപിച്ചു,’ രഞ്ജിത്ത് പറഞ്ഞു.