‘അണ്ണാ എനിക്ക് ഡയലോഗുകള്‍ വായിച്ച് തരരുത്, ആ നിമിഷത്തിൽ മോഹൻലാൽ എന്നോട് പറഞ്ഞു: രൺജി പണിക്കർ

പ്രജ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് മോഹന്‍ലാലുമൊത്തുണ്ടായ ഒരു അനുഭവം പങ്കുവെച്ച്  രണ്‍ജി പണിക്കര്‍.  ഡയലോഗുകള്‍ ചിത്രീകരണ സമയത്ത് മോഹന്‍ലാലിന് പറഞ്ഞു കൊടുത്തപ്പോള്‍ മോഹന്‍ലാല്‍ അങ്ങനെ ചെയ്യരുതെന്ന് തന്നോട് പറഞ്ഞതായി രണ്‍ജി പണിക്കര്‍ പറയുന്നു.

‘അണ്ണാ എനിക്ക് ഡയലോഗുകള്‍ വായിച്ച് തരരുതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എനിക്ക് നിങ്ങളുടെ മീറ്ററില്‍ പറയാന്‍ കഴിയില്ല, എനിക്ക് എന്റെ മീറ്ററിലേ പറയാന്‍ കഴിയൂ എന്നും.
എന്നാല്‍ ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ ഡയലോഗിന്റെ പങ്ച്ച്വേഷന്‍ മാറിപ്പോവുമെന്ന് ഞാന്‍ പറഞ്ഞു. അതാണ് ഞങ്ങള്‍ തമ്മിലുണ്ടായ ആദ്യത്തെ തിരുത്തല്‍,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

പ്രജയിലെ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും ചിത്രീകരണ സമയത്താണ് ലാലിന് ഡയലോഗുകള്‍ പറഞ്ഞു കൊടുത്തത്. അണ്ണന്‍ ഇങ്ങനെ വായിച്ചാല്‍ ഞാന്‍ കുഴങ്ങിപ്പോവുമെന്നും ഡയലോഗ് പറയാന്‍ തനിക്ക് സാധിക്കില്ലെന്നും ലാല്‍ പറയുകയായിരുന്നു. മമ്മൂട്ടിക്കോ സുരേഷ് ഗോപിക്കോ ആ ഡയലോഗിന്റെ മീറ്ററില്‍ പറയാന്‍ കഴിയുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ മീറ്റര്‍ അതല്ല.  രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.