ചവിട്ട് ഇപ്പോ തരാടാ, ഇപ്പോ തരാടാ എന്നിങ്ങനെ വലുതായി വലുതായി എന്നെ ഒറ്റ ചവിട്ടായിരുന്നു. ഞാന്‍ കട്ടില്‍ നിന്ന് താഴെ വീണു; രജിഷയെ കുറിച്ച് ആസിഫ് അലി

മലയാള സിനിമാപ്രേക്ഷകരുടെ പ്രിയതാരജോഡികളാണ് ആസിഫ് അലിയും രജിഷ വിജയനും. അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ച് തുടങ്ങിയ താരങ്ങളുടെ പുതിയ ചിത്രം എല്ലാം ശരിയാവും വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രീകരണസമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ആസിഫും രജിഷയും. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസുതുറക്കുന്നത്.

എല്ലാം ശരിയാവും സിനിമയില്‍ താനേറ്റവും ആസ്വദിച്ച് ചെയ്ത ഭാഗം ആസിഫിനെ ചവിട്ടുന്നതാണെന്നാണ് രജിഷ പറയുന്നത്. ശരിക്കും ക്യാമറ റോള്‍ ചെയ്ത് കഴിഞ്ഞ് അഞ്ച് സെക്കന്റിന് ശേഷം ഞാന്‍ ഉറങ്ങുന്നത് എസ്റ്റാബ്ലിഷ് ആയതിന് ശേഷമാണ് ഇവള്‍ എന്നെ ചവിട്ടേണ്ടത്. ഈ അഞ്ച് സെക്കന്റില്‍ എനിക്ക് കേള്‍ക്കാം ഇവളുടെ മനസും എന്നെ ചവിട്ടാനുള്ള പ്രിപ്പറേഷനും.

അതിങ്ങനെ ഇപ്പോ തരാടാ ഇപ്പോ തരാടാ എന്നിങ്ങനെ വലുതായി വലുതായി എന്നെ ഒറ്റ ചവിട്ടായിരുന്നു. ഞാന്‍ കട്ടില്‍ നിന്ന് താഴെ വീണു, തിരിച്ച് എഴുന്നേറ്റ് വന്ന് ഡയലോഗും പറഞ്ഞ് ഫസ്റ്റ് ടേക്ക് തന്നെ ഓ.കെ ആയി.

എന്നാല്‍ രജിഷയ്ക്ക് അത് വിശ്വാസം വരുന്നില്ല. അത് പറ്റില്ല, എനിക്ക് ഒന്നുകൂടെ ചെയ്യണമെന്ന് പറഞ്ഞ് രണ്ടാമതും ഷൂട്ട് ചെയ്യിച്ച് രണ്ടാമതും എന്നെ ചവിട്ടി,’ ആസിഫ് പറയുന്നു.