ഞാന്‍ ചാകാത്ത ഒരു കുഴിയാണ് പ്ലാന്‍ ചെയ്തത് പക്ഷേ ആ കുഴിയ്ക്ക് ആഴം കൂട്ടിയത് ബേസിലാണ്: രമേഷ് പിഷാരടി

 

തന്റെ പുതിയ ചിത്രമായ നോ വേ ഔട്ടില്‍ ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചും ബേസിലുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ചും മനസ്സുതുറന്ന് രമേഷ് പിഷാരടി. മലയാളം ഫില്‍മിബീറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയില്‍ രമേഷ് പിഷാരടിയുടെ കഥാപാത്രത്തെ കുഴിയില്‍ കൊണ്ട് ചാടിക്കുന്നത് ബേസില്‍ ആണോ എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു രമേഷ് പിഷാരടിയുടെ രസകരമായ മറുപടി.
ഞാന്‍ ചാടാന്‍ കുഴിയുടെ വക്കത്ത് നിക്കുവായിരുന്നു. അതിന്റെ ആഴം കൂട്ടിയത് ബേസിലാണ്. ഞാന്‍ ചാകാത്ത ഒരു കുഴിയാണ് പ്ലാന്‍ ചെയ്തതെങ്കില്‍ ആ കുഴിക്ക് ആഴം കൂട്ടിയത് ബേസിലാണ്.

ബേസിലിന്റെ ക്യാരക്ടറാണ് ഇതൊക്കെ ചെയ്യുന്നത്,” രമേഷ് പിഷാരടി പറഞ്ഞു. ധര്‍മജന്‍ ബോള്‍ഗാട്ടി, രവീണ നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.