"ബിജുമേനോൻ സംയുക്ത പ്രണയം പൂത്തുലയുന്നത് ആ സെറ്റിലാണ്"

ബിജു മേനോൻ സംയുക്ത വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലെനിൻ രാജേന്ദ്രൻ ഒരുക്കിയ ചിത്രമായിരുന്നു മഴ. നിരവധി പ്രേക്ഷക പ്രശംസ ഏറ്റ് വാങ്ങിയ ചിത്രത്തിന് ശേഷമാണ് ബിജുമേനോൻ സംയുക്ത പ്രണയത്തെ കുറിച്ച് വാർത്തകൾ സജീവമായത്. ഇപ്പോഴിതാ മഴയുടെ ചിത്രീകരണ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

മഴയുടെ ചിത്രീകരണ സമയത്ത് ബിജു മേനോനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.  ബിജു മേനോൻ സംയുക്ത വർമ പ്രണയം തുടങ്ങുന്നത് വേറെയേതോ സെറ്റിലാണെങ്കിലും പ്രണയം പൂത്തുലയുന്നത് മഴ സിനിമയുടെ സെറ്റിലായിരുന്നു. അവരുടെ പ്രണയം പരസ്യമായിട്ടൊന്നുമില്ലായിരുന്നുവെന്നും. ഫോണിലൂടെയായിരുന്നു സംസാരമൊക്കെയെന്നും അദ്ദേഹം പറഞ്ഞു.

ലെനിൻ രാജേന്ദ്രന്റെ നല്ലൊരു സിനിമയായിരുന്നു മഴ. ഹരിയായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇത്രയും ബുദ്ധിമുട്ടി ഷൂട്ട് ചെയ്‌ത മറ്റൊരു സിനിമയില്ലെന്ന് പറയുന്നതാണ് സത്യം. അമ്പാസമുദ്രത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ശിവക്ഷേത്രങ്ങളുടെ നാടാണ് അത്. അതിൽ ശക്തി സിനിമ ഷൂട്ട് ചെയ്‌തൊരു ക്ഷേത്രമുണ്ട്.

സിനിമയുടെ ഷൂട്ട് കഴിഞ്ഞതോടെ ക്ഷേത്രം തന്നെ തകർന്നു പോയെന്നും അദ്ദേഹം പറഞ്ഞു. കണ്ടാൽ പത്മനാഭസ്വാമി ക്ഷേത്രം പോലുണ്ടാകും. ക്ഷേത്രത്തിലെ ശിവന്റെ തലയിൽ വരെ ചവിട്ടി നിന്നാണ് അന്ന് ആ ചിത്രം ഷൂട്ട് ചെയ്തത്.  ഇവിടെ ശിവനുണ്ടോ ഇല്ലയോ എന്നറിയില്ല, വിളക്ക് പോലും കത്തിക്കാറില്ല എന്നാണ് പ്രദേശ വാസികൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.