വസ്ത്രധാരണത്തില്‍ അദ്ദേഹത്തോട് അഭിപ്രായം ചോദിയ്ക്കും, ഇഷ്ടമായില്ലെങ്കില്‍ എന്താ ഇങ്ങനെ നിനക്ക് നന്നായി ഡ്രസ്സ് ധരിച്ചുകൂടെ എന്ന വഴക്ക് പറയും : പ്രിയാമണി

ഫാമിലി മാന്‍ എന്ന വെബ്സീരീസിലൂടെ ബോളിവുഡില്‍ വരെ തിരക്കുള്ള നായികയായി മാറിക്കഴിഞ്ഞിരിക്കുകയാണ് പ്രിയാ മണി. കല്യാണത്തിന് ശേഷമാണ് തനിയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വരുന്നത് എന്നാണ് അവര്‍ പറയുന്നത്. എല്ലാകാര്യത്തിലും ഭര്‍ത്താവ് മുസ്തഫയുടെ അഭിപ്രായം താന്‍ തേടാറുണ്ടെന്നും ഡ്രെസ്സ് ധരിക്കാന്‍ വരെ അതുണ്ടെന്നും നടി വ്യക്തമാക്കി.

ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കില്‍ ഇല്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഏതെങ്കിലും ഡ്രസ്സ് ഇടുമ്പോഴും അദ്ദേഹത്തോട് അഭിപ്രായം ചോദിയ്ക്കും. അല്ലെങ്കില്‍ ഫോട്ടോയില്‍ എല്ലാം കണ്ടാല്‍, ‘എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്. കുറച്ച് നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെ. നീ നന്നായി ഡ്രസ്സ് ധരിച്ചാലാണ് എനിക്കും നല്ല അഭിമാനം തോന്നുന്നത്’ എന്നൊക്കെ പറയും.

ഇപ്പോഴുള്ള എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവതിയാണ്. തിരഞ്ഞെടുക്കുന്ന സിനിമകളില്‍ സംതൃപ്തയാണ്. ഭാഗ്യം എന്ന് പറയട്ടെ, അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിയ്ക്കും, എന്റെ കല്യാണത്തിന് ശേഷമാണ് എനിക്ക് കൂടുതല്‍ അവസരങ്ങള്‍ വന്നു തുടങ്ങിയത്.

Read more

ഒരുപാട് ഭാഷകളില്‍ നിറയെ സിനിമകള്‍. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം അങ്ങനെ എല്ലാ ഭാഷകളിലും ഞാന്‍ തിരക്കിലാണ്. എന്റെ ലക്കി ചാം ആണ് മുസ്തഫ അവര്‍ കൂട്ടിച്ചേര്‍ത്തു.