'തള്ളല്ല അത്, എല്ലാ കഥയും പൃഥ്വിരാജിനറിയാം'; ലോകേഷ് കനകരാജ്

സംവിധായകന്‍ ലോകഷ് കനകരാജിന്റെ അടുത്ത് പത്ത് വര്‍ഷത്തെക്കുള്ള സിനിമകളുടെ വണ്‍ലൈന്‍ അറിയാമെന്ന പൃഥ്വിയുടെ വാക്കുകള്‍ക്ക് പിന്നാലെയായിരുന്നു പ്രേക്ഷകര്‍. നടന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷ് ചെയ്യാന്‍ പോകുന്ന അടുത്ത സിനിമയെക്കുറിച്ച് തനിക്ക് വിശദമായി അറിയാമെന്നും കൈതി 2, റോളകസ് കഥാപാത്രം, നിലവില്‍ നിര്‍മ്മിക്കുന്ന സിനിമ എന്നിവയെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ട് എന്നായിരുന്നു പൃഥ്വി പറഞ്ഞത്.ഇപ്പോഴിതാ ഇതിന് ലോകേഷ് നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.

ഒരുമിച്ച് ഒരു സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അടുത്തത് എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നത് എന്നതിന്റെ ഒരു ലൈന്‍ അപ്പ് പറഞ്ഞിരുന്നു. അത് കേട്ട് അന്ന് അദ്ദേഹം എക്‌സൈറ്റ് ആയിരുന്നു. ശരിക്കും അടുത്ത പത്ത് വര്‍ഷത്തേക്ക് നിങ്ങള്‍ക്ക് വേറെ കഥയൊന്നും എഴുതണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു’, ലോകേഷ് പറഞ്ഞു.

അഭിമുഖത്തിന് പിന്നാലെ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പൃഥ്വിരാജ് പറഞ്ഞത് സത്യമാണ് എന്നുള്ള പി കെ ട്രോള്‍സിന്റെ വീഡിയോയും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. രാജുവേട്ടന്‍ നമ്മള്‍ ഉദ്ദേശിച്ച ആളല്ല സാര്‍, എത്ര ആള്‍ക്കാരാണ് അദ്ദേഹത്തെ കളിയാക്കിയത്, പൃഥ്വിരാജ് റേഞ്ച് വേറെയാണ് മോനെ എന്നിങ്ങനെയാണ് പ്രതികരണങ്ങള്‍ വരുന്നത്.