500 പേര്‍ കൂടുതല്‍ അല്ലെന്ന് കരുതരുത്, ഇത് വളരെ തെറ്റായ നടപടി’; വെര്‍ച്വല്‍ സത്യപ്രതിജ്ഞ നടത്താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് പാര്‍വ്വതി

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20നാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  നിലവില്‍ 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്താനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

ഇപ്പോള്‍ നടി പാര്‍വ്വതി തിരുവോത്തും  പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സത്യപ്രതിജ്ഞക്ക് 500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുത്.  ഇത് വളരെ തെറ്റായ നടപടിയാണെന്നും പാര്‍വ്വതി വ്യക്തമാക്കി.

അതിനാല്‍ വെര്‍ച്വല്‍ സത്യപ്രതിജ്ഞ നടത്തി എല്ലാവര്‍ക്കും സംസ്ഥാനം മാതൃകയാവുകയാണ് ചെയ്യേണ്ടത്. അതിനായി താന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു പാര്‍വ്വതിയുടെ അഭ്യര്‍ത്ഥന