സൂപ്പര്‍ പവര്‍ ഉള്ള ഒരു സൂപ്പര്‍ഹീറോ കഥാപാത്രമാണ് എന്റെ കഥയിലെ നായകന്‍; പാ രഞ്ജിത്ത്

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ആര്യയെ നായകനാക്കി സംവിധാനം ചെയ്ത ‘സര്‍പാട്ട പരമ്പരൈ’ എന്ന അവസാന ചിത്രവും വന്‍ വിജയമായിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ നായകനാകാന്‍ പോകുന്നത് വിജയ് ആണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

രാഷ്ട്രീയ ഉള്ളടക്കമുള്ള റിയലിസ്റ്റിക് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ഹീറോ ചിത്രം’ എന്ന നിലയില്‍ വലിയ കൗതുകവും ഈ സിനിമയ്ക്കുണ്ട്. എന്നാല്‍ തന്റെ ഈ വിജയ് ചിത്രം ഒരു സൂപ്പര്‍ ഹീറോയുടെ കഥ ആയിരിക്കില്ല എന്ന് പറയുകയാണ് പാ രഞ്ജിത്ത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

ഒരു സാധാരണ മനുഷ്യന്‍ മുന്നില്‍ ഒരു പ്രശ്‌നം എത്തുമ്പോള്‍ അതിനെ ഗൗനിക്കാതെ മുന്നോട്ടുപോയെന്നുവരാം. അതേസമയം അയാള്‍ അതിനെ നേരിടണമെന്നും എതിര്‍ക്കണമെന്നും തീരുമാനിക്കുന്ന നിമിഷം അയാള്‍ക്ക് ഒരു സൂപ്പര്‍പവര്‍ ലഭിക്കുന്നു എന്നതാണ് എന്റെ കാഴ്ചപ്പാട്. അത്തരം സൂപ്പര്‍ പവര്‍ ഉള്ള ഒരു സൂപ്പര്‍ഹീറോ കഥാപാത്രമാണ് എന്റെ കഥയിലെ നായകന്‍’.പാ രഞ്ജിത്ത് പറഞ്ഞു.