തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട നടിയാരാണെന്ന് തുറന്നു പറഞ്ഞ് നടി നിമിഷാ സജയന്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നിമിഷ സജയനാണ്ണ് ഈടയിലൂടെ വീണ്ടും മലയാള മനസിനെ കീഴടക്കിയിരിക്കുകയാണ്.
തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവം കാണാന്‍ എത്തിയതായിരുന്നു നിമിഷ. അവിടെ ചാനലുകളോട് സംസാരിക്കവെയാണ് തന്റെ ഇഷ്ടതാരത്തെക്കുറിച്ച് നിമിഷ വാചാലയായത്. മഞ്ജുവാര്യരാണ് തന്റെ ഇഷ്ട നായികയെന്ന് നിമിഷ പറഞ്ഞു. അവര്‍ വലിയൊരു പ്രതിഭയാണ് അഭിനയം അത്രമേല്‍ തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും നിമിഷ പറഞ്ഞു.
ഷെയ്ന് നിഗത്തെ നായകനാക്കി ബി അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന ഈട കളിഞ്ഞ ദിവസമാണ് റിലീസ് ആയത്. സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന് ആചാരി എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read more
ഉത്തര മലബാറും മൈസൂരും പശ്ചാത്തലമാക്കി തീവ്രമായ ഒരു പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന് ബി. അജിത്കുമാറാണ്. നിര്‍മാണം ശര്‍മിള രാജ നിര്‍മ്മിക്കുന്ന ചിത്രം എല്‍ ജെ ഫിലിംസാണ് തീയേറ്ററുകളില്‍ എത്തിക്കുന്നത്.