'എന്റെ തല വേദനിക്കുന്നുണ്ട്, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറും'; അപകടത്തിൽ പ്രതികരിച്ച് നടൻ വിജയ് ദേവരകൊണ്ട

തന്റെ വാഹനം അപകടത്തിൽ പെട്ടതിൽ പ്രതികരണവുമായി നടൻ വിജയ് ദേവരകൊണ്ട. തങ്ങളുടെ കാർ അപകടത്തിൽ പെട്ടുവെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിജയ് ദേവരകൊണ്ട സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. തന്റെ തല വേദനിക്കുന്നുണ്ടെന്നും ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും താരം പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

വിജയ് ദേവരകൊണ്ടയുടെ കുറിപ്പ് ഇങ്ങനെ

‘സുഖമായിരിക്കുന്നു. കാർ അപകടത്തിൽപ്പെട്ടു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. പോയി ഒരു സ്ട്രെങ്ത് വർക്ക്ഔട്ടും ചെയ്‌ത്‌ ഇപ്പോഴാണ് വീട്ടിലേക്ക് വന്നത്. എന്റെ തല വേദനിക്കുന്നുണ്ട്. പക്ഷേ വലിയ കുഴപ്പമില്ല. ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറും. അതുകൊണ്ട് എല്ലാവർക്കും എൻ്റെ സ്നേഹവും ആലിംഗനങ്ങളും. ഈ വാർത്ത നിങ്ങളെ സമ്മർദത്തിലാക്കരുത്.’

തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ എൻഎച്ച് 44ൽ വച്ചാണ് വിജയ് ദേവരകൊണ്ടയുടെ വാഹനം അപകടത്തിൽപെട്ടത്. കുടുംബത്തോടൊപ്പം പുട്ടപർത്തിയിലെ ശ്രീ സത്യസായി ബാബയുടെ പ്രശാന്തി നിലയം ആശ്രമം സന്ദർശിച്ചു മടങ്ങവേയാണ് അപകടമുണ്ടായത്. അപകടത്തിൽ താരത്തിൻ്റെ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിജയ് ദേവരകൊണ്ടയുടെ കാറിനു പിന്നിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു.

Read more