എന്റെ പുതിയ സിനിമകളൊന്നും എന്റെ കുട്ടികൾക്ക് ഇഷ്ടമല്ല; ഇന്നത്തെ യുവതലമുറയുടെ അഭിരുചികൾ വ്യത്യസ്തമാണ്: ആസിഫ് അലി

2024-2025 ഇടയിൽ പുറത്തിറങ്ങിയ തന്റെ പുതിയ സിനിമകളൊന്നും തന്റെ കുട്ടികൾക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് നടൻ ആസിഫ് അലി. തന്റെ വരാനിരിക്കുന്ന ത്രില്ലർ ചിത്രമായ ‘മിറാഷ്’ന്റെ പ്രമോഷനു വേണ്ടി ദുബായിൽ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ലോക’യുടെ ഭാഗമാകാത്തതിനെക്കുറിച്ച് തന്റെ കുട്ടികൾ തന്നോട് ചോദിച്ചതായും നടൻ പങ്കുവെച്ചു.
‘ഇന്നത്തെ യുവതലമുറയുടെ അഭിരുചികൾ വളരെ വ്യത്യസ്തമാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

ആസിഫ് അലിയുടെ കരിയറിലെ ശ്രദ്ധേയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘കൂമൻ’. തൻ്റെ സിനിമകൾ പ്രവർത്തിക്കാത്ത ഒരു ഘട്ടത്തിൽ നിർമ്മാതാവ് ജീത്തു ജോസഫ് തനിക്ക് കൂമൻ വാഗ്ദാനം ചെയ്തതെങ്ങനെയെന്നും ആസിഫ് ഓർത്തെടുത്തു.

‘ഒരു ചലച്ചിത്രകാരനും എപ്പോഴും ഹിറ്റുകൾ ഉറപ്പ് നൽകാൻ കഴിയില്ല. ജീത്തു കൂമൻ സിനിമയ്ക്ക് വേണ്ടി വിളിച്ചപ്പോൾ എനിക്ക് അത് വരണ്ട സമയമായിരുന്നു’. ‘കൂമൻ’ തന്റെ കരിയറിലെ ഒരു വഴിത്തിരിവായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായ പരാജയ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി ഗംഭീര തിരിച്ചുവരവ് ആണ് പിന്നീട് നടത്തിയത്. ‘കൂമൻ’, ‘രേഖാചിത്രം’, ‘കിഷ്കിന്ധ കാണ്ഡം’ എന്നീ ചിത്രങ്ങളിലൂടെ ആസിഫ് അലി ഹാട്രിക് വിജയം നേടി. ‘ലെവൽ ക്രോസ്’, ‘സർക്കീട്ട് ‘ എന്നിവ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രങ്ങളായില്ലെങ്കിലും തിരക്കഥയുടെ തിരഞ്ഞെടുപ്പിന് ആസിഫ് അലിക്ക് വളരെയധികം പ്രശംസ ലഭിച്ചിരുന്നു.

Read more